
ലഖ്നൗ: കാണ്‍പൂര്‍ ട്രെയിന്‍ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 120 ആയി. ഇരുനൂറിലധികം പേര്‍ക്ക് പരുക്കേറ്റിറ്റുണ്ട്. ഇന്‍ഡോര്‍-കാണ്‍പൂര്‍ എക്സ്പ്രസ് ട്രെയിനാണ് പാളം തെറ്റിയത്. കാണ്‍പൂരില്‍ നിന്ന് നൂറ് കിലോമീറ്റര്‍ അകലെയുള്ള പുഖ്റ്യാനില് ഞായറാഴ്ച പുലര്‍ച്ചെ 3.10ന് ആണ് അപകടമുണ്ടായത്. ട്രെയിന്റെ പതിനാല് ബോഗികള്‍ പാളം തെറ്റി.
മധ്യപ്രദേശിലെ ഇന്ഡാറില് നിന്ന് ബീഹാറിലെ പാറ്റ്നയിലേക്ക് പോകുകയായിരുന്ന ട്രെയിനാണ് അപകടത്തില്‍പ്പെട്ടത്. ദേശീയ ദുരന്തനിവാരണ സേനയുടെയും സൈന്യത്തിന്റെയും നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നത്. പാളത്തിലുണ്ടായ വിള്ളലാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
മരിച്ചവരുടെ ആശ്രിതര്‍ക്കും പരിക്കേറ്റ യാത്രക്കാര്‍ക്കും പ്രധാനമന്ത്രിയും റെയില്‍വേ മന്ത്രാലയവും സംസ്ഥാന സര്‍ക്കാരും ധനസഹായം പ്രഖ്യാപിച്ചു. റെയില്‍വേ മന്ത്രി സുരേഷ് പ്രഭു അപകടസ്ഥലത്ത് എത്തിയിട്ടുണ്ട്. അപകടത്തെക്കുറിച്ച് കേന്ദ്രസര്‍ക്കാര്‍ അന്വേഷിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി വ്യക്തമാക്കി.







Comments