
തിരുവനന്തപുരം: ആധാർ നമ്പർകൂടി
വൈദ്യുതി കണക്ഷന്
അടിസ്ഥാനമാക്കാനുള്ള നിർദേശം കെ.എസ്.ഇ.ബി.യുടെ പരിഗണനയിൽ. നിലവിൽ കണക്ഷൻ എടുത്തിട്ടുള്ളവരുടെയും ആധാർ ബന്ധിപ്പിക്കാനാണ് ആലോചന.
ഇതിനായി യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ അനുവാദത്തിന് കെ.എസ്.ഇ.ബി. കത്തെഴുതി.
നടപടിക്രമങ്ങൾ ലഘൂകരിച്ചതോടെ രണ്ട് തിരിച്ചറിയൽ രേഖകൾമാത്രം നൽകിയാൽ ഇപ്പോൾ കണക്ഷൻ കിട്ടും. എന്നാൽ, പല സ്ഥാപനങ്ങളും കണക്ഷൻ എടുത്തശേഷം പൂട്ടിപ്പോകാറുണ്ട്. ഇവരെ കണ്ടുപിടിച്ച് കുടിശ്ശികയീടാക്കാൻ കഴിയാത്ത സ്ഥിതിയുണ്ട്. ഇതൊഴിവാക്കാനാണ് ആധാർ നമ്പർകൂടി പരിഗണിക്കുന്നത്.






