
ഏറെക്കാലത്തെ പ്രണയത്തിന് ശേഷമാണ് കത്രീന കെയ്ഫും വിക്കി കൗശാലും വിവാഹതിരായത്. വിവാഹശേഷമുള്ള രണ്ടുപേരുടെയും ആദ്യത്തെ ക്രിസ്മസാണ് കഴിഞ്ഞത്. ഇവരുടെ ആദ്യത്തെ ക്രിസ്മസ് ആഘോഷിച്ചു കൊണ്ടുള്ള ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ട്രെന്‍ഡിംഗ്.
പുതിയ വീട്ടില്‍ ക്രിസ്മസ് ട്രീയുടെ അരികില്‍ ആലിംഗനം ചെയ്ത് നവദമ്പതികളായ വിക്കി കൗശലും കത്രീന കൈഫും നില്ക്കുന്ന ചിത്രമാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. വിക്കി ക്യാമറയിലേക്ക് നോക്കാതെയാണ് ചിരിക്കുന്നത്, കത്രീനയാകട്ടെ വളരെ സന്തോഷത്തോടെ ചിരിച്ചു കൊണ്ടാണ് വിക്കിയെ ആലിംഗനം ചെയ്തിരിക്കുന്നത്. വിക്കി ചിത്രം പോസ്റ്റ് ചെയ്തതിന് പിറകെ അദ്ദേഹത്തിന്റെ ആരാധകര്‍ ഹാര്‍ട്ട് ഇമോജികള്‍ കമന്റ് ചെയ്യുകുയും ഇരുവരെയും 'ക്യൂട്ട് കപ്പിള്‍സ്' എന്ന് ടാഗ് ചെയ്യുകയും ചെയ്തു.
വിവാഹശേഷം കത്രീനയ്ക്കൊപ്പമുള്ള വിവാഹത്തില്‍ നിന്നുള്ള ഫോട്ടോ ഷെയര്‍ ചെയ്ത് ‘സ്നേഹിക്കാനും ബഹുമാനിക്കാനും വിലമതിക്കാനും’ എന്ന് കുറിച്ചു കൊണ്ട് വിക്കി ഒരാഴ്ച മുമ്പാണ് അവസാന പോസ്റ്റിട്ടത്. അതിനു ശേഷം ഇപ്പോഴാണ് ക്രിസ്മസ് ചിത്രം ഷെയര്‍ ചെയ്തത്.
വിക്കി കൗശലും കത്രീന കൈഫും വിവാഹം കഴിഞ്ഞയുടന്‍ സിനിമാ തിരക്കുകളിലേക്കാകും പോകുകയെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കരാര്‍ പ്രകാരമുള്ള സിനിമകള്‍ തീര്‍ക്കാനായിരിക്കും ഇരുവരും പ്രാധാന്യം നല്‍കുക എന്ന് കേട്ടിരുന്നെങ്കിലും ഇതുസംബന്ധിച്ച് വിക്കി കൗശലും കത്രീന കൈഫും ഔദ്യോഗികമായി പ്രതികരിച്ചിരുന്നില്ല. വിക്കി കൗശലും കത്രീന കൈഫും ഹണിമൂണ്‍ ആഘോഷത്തിന് യൂറോപ്പിലേക്ക് 60 ദിവസത്തേയ്ക്ക് യാത്ര പദ്ധതിയിടുന്നുവെന്നും സിനിമ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഇരുവരുടെയും വിവാഹവും വളരെ സ്വകാര്യചടങ്ങായിരുന്നു. വിവാഹത്തില്‍ പങ്കെടുക്കാന്‍ 120 പേര്‍ക്കായിരുന്നു ക്ഷണം ഉണ്ടായത്. വിവാഹത്തില്‍ പങ്കെടുക്കുന്ന അതിഥികള്‍ക്ക് രഹസ്യ കോഡ് ഏര്‍പ്പെടുത്തിയെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. മുറികള്‍ തുറക്കാന്‍ പോലും രഹസ്യ കോഡ് ഉപയോഗിക്കണമായിരുന്നു. കൊവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിച്ചായിരുന്നു വിവാഹം.
വിവാഹ ശേഷമുള്ള ആചാരത്തിന്റെ ഭാഗമായി ഉണ്ടാക്കിയ ഹല്‍വയുടെ ഫോട്ടോ കത്രീന കൈഫ് പങ്കുവെച്ചിരുന്നു. മികച്ച ഹല്‍വ എന്ന് വിക്കി കൗശല്‍ ഫോട്ടോ പങ്കുവെച്ച് കുറിച്ചിരുന്നു.






