
‘മിന്നല്‍ മുരളിയില്‍ ഐശ്വര്യ ലക്ഷ്മിയെ കണ്ടിരുന്നോ? , ചിത്രത്തില്‍ ഐശ്വര്യ ലക്ഷ്മിയും ഒരു ഭാഗമായിരുന്നു. അഭിനയിച്ചല്ല ശബ്ദം നല്‍കിയാണ് നടി മിന്നല്‍ മുരളിക്കൊപ്പം ചേര്‍ന്നത്.
സിനിമക്കായി ഐശ്വര്യ ഡബ്ബ് ചെയ്യുന്നതിന്റെ വീഡിയോ ബേസില്‍ പങ്കുവച്ചപ്പോഴാണ് ഇക്കാര്യം പ്രേക്ഷകരും അറിയുന്നത്. ചിത്രത്തില്‍ ആര്‍ക്കാകും നടി ശബ്ദം നല്‍കിയത്. നായികമാര്ക്കൊന്നുമല്ല. ജോസ്മോന്റെ ക്ലാസില്‍ പഠിക്കുന്ന കൊച്ചുകുട്ടിക്കാണ് ഐശ്വര്യ ശബ്ദം കൊടുത്തത്.
ക്ലാസില്‍ ടീച്ചര്‍ മിന്നലിനെക്കുറിച്ച് പഠിപ്പിക്കുന്നതിനിടെ ‘‘ടീച്ചറെ അപ്പൊ മിന്നലടിച്ചിട്ട് മരിച്ചില്ലെങ്കിലോ’’ എന്നൊരു പെണ്‍കുട്ടി ചോദിക്കുന്നുണ്ട്. ആ കുട്ടിയുടെ ശബ്ദത്തിനാണ് ഐശ്വര്യ ഡബ്ബ് ചെയ്തത്. മിന്നല്‍ മുരളിക്കായി ഡബ്ബിങ്ങിനെത്തിയ അതിഥി എന്ന തലക്കെട്ടോടെയാണ് ബേസില്‍ വിഡിയോ പങ്കുവച്ചത്.






