
ന്യുഡല്‍ഹി: എഫ്സിആര്‍എ ലൈന്‍സ് കാലാവധി കഴിഞ്ഞതോടെ രാജ്യത്തെ 12,000 ഓളം എന്‍ജിഒകളുടെയും മറ്റ് സംഘടനകളുടെയും വിദേശ ഫണ്ട് ലൈസന്‍സ് റദ്ദായി. ലൈകന്‍സ് പുതുക്കാന്‍ ഈ സംഘടനകള്‍ തയ്യാറാകാതെ വന്നതോടെയാണ് റദ്ദാക്കപ്പെട്ടതെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
ഡിസംബര്‍ 31നായിരുന്നു ലൈസന്‍സ് പുതുക്കേണ്ട അവസാന തീയതി. എന്നാല്‍ ഇവയില്‍ പലതും ലൈസന്‍സ് പുതുക്കാന്‍ തയ്യാറായില്ല. ഇതോടെ ലൈസന്‍സ് റദ്ദാക്കപ്പെടുകയായിരുന്നുവെന്ന് ആഭയന്തര മന്ത്രാലയം പ്രതിനിധി വ്യക്തമാക്കി.
ഓക്സ്ഫാം ഇന്ത്യ ട്രസ്റ്റ്, ജാമിയ മിലിയ ഇസ്ലാമിയ, ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്, ലെപ്രസി മിഷന്, ട്യുബര്‍കുലോസിസ് അസോസിയേഷന് ഓഫ് ഇന്ത്യ, ഇന്ദിര ഗാന്ധി നാഷണല്‍ സെന്റര്‍ ഫോര്‍ ആര്‍ട്സ്, ഇന്ത്യ ഇസ്ലാമിക് കള്‍ച്ചറല്‍ സെന്റര്‍ എന്നിവയും എഫ്സിആര്‍എ ലൈന്‍സ് റദ്ദാക്കപ്പെട്ട ഈ സംഘടനകളില്‍ ഉള്‍പ്പെടുന്നുണ്ട്.
ഇന്ത്യയില്‍ എഫ്സിആര്‍എ ലൈന്‍സ് 2022 മാര്‍ച്ച് 31 വരെ പുതുക്കുന്നതിന് 16,829 എന്‍ജിഒകളാണ് അപേക്ഷ നല്‍കിയത്. 22,762 എന്‍ജിഒകളാണ് ഫോറിന് കോണ്ട്രിബ്യൂഷന്സ് റെഗുലേഷന് ആക്ട് പ്രകാരം പ്രവര്‍ത്തിച്ചിരുന്നത്.
കഴിഞ്ഞ ദിവസം മദര്‍ തെരേസ മിഷണറീസ് ഓഫ് ചാരിറ്റിയുടെ വിദേശ ഫണ്ട് ലൈസന്‍സ് സര്‍ക്കാര്‍ റദ്ദാക്കിയിരുന്നു. തീരുമാനം പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് മിഷണറീസ് ഓഫ് ചാരിറ്റിയില്‍ നിന്ന് ഒരു അപേക്ഷിയും ലഭിച്ചിട്ടില്ലെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
സ്ഥാപനത്തിന്റെ എഫ്സിആര്‍എ ലൈന്‍സ് റദ്ദായതായി മിഷണറീസ് ഓഫ് ചാരിറ്റീസ് അറിയിച്ചു. ലൈസന്‍സ് പുതുക്കല്‍ തള്ളിക്കളഞ്ഞിരിക്കുകയാണ്. പ്രശ്നം പരിഹരിക്കുന്നതുവരെ വിദേശ ഫണ്ട് അക്കൗണ്ടുകള്‍ വഴി പണം അയക്കരുതെന്ന് തങ്ങളുടെ കേന്ദ്രങ്ങള്‍ക്ക് അറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും മിഷണറീസ് ഓഫ് ചാരിറ്റീസ് വ്യക്തമാക്കി.






