
സാമൂഹിക പ്രശ്നങ്ങളില്‍ പണ്ടു മുതലേ തന്റെ നിലപാടുകള്‍ വ്യക്തമാക്കുന്ന അഭിനേതാവാണ് ജയസൂര്യ. മഴ പെയ്യുന്നതാണ് കേരളത്തിലെ റോഡുകള്‍ തകര്‍ന്നു പോകാന്‍ കാരണമെന്ന് മന്ത്രി റിയാസിന്റെ വാദിച്ചിരുന്നു. ഇതിനെ എതിര്‍ത്ത് ചിറാപ്പുഞ്ചിയെ ഉദാഹരണമാക്കി കാട്ടിയ ജയസൂര്യയ്ക്ക് ചിറാപ്പുഞ്ചിയില്‍ നിന്നും ഒരു ക്ഷണം കിട്ടിയിരിക്കുകയാണ്.
പൊതു മരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് ഉടന്‍ നടന് ജയസൂര്യയെ ചിറാപുഞ്ചിയിലേക്ക് അയക്കണം. വേറേ ഒന്നിനുമല്ല, ചിറാപുഞ്ചിയിലെ റോഡ് വഴി ഒന്നു യാത്ര ചെയ്തു വരാനാണെന്ന് പ്രമുഖ മാധ്യമപ്രവര്‍ത്തകനായ കെ എസ് സുധി തന്റെ ഫേസ്ബുക്കിലാണ് കുറിച്ചിരിക്കുന്നത്.
എപ്പോഴും മഴയില്ലാതിരുന്നിട്ട് പോലും, വഴിയിലെ കുഴികളും, കല്ലിളകിയ ഇടങ്ങളും തമ്മില്‍ ബന്ധിപ്പിക്കുന്ന കറുത്ത നിറമുള്ള, നേര്‍ത്ത ഒരു പാട. അതും അധികം തുടര്‍ച്ചയില്ലാത്ത ഒരു വസ്തുവാണ് ഇവിടെ റോഡ് എന്ന സങ്കല്പമെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. മാത്രമല്ല, മന്ത്രി സമ്മതിച്ചുവെന്നാലും, ഒന്നു കൂടി ആലോചിച്ചിട്ടു മതി ജയസൂര്യ അങ്ങോട്ടു പോകുന്നത് എന്നാണ് ഇപ്പോള്‍ തോന്നുന്നത്. ഏട്ടിലെ ചിറാപുഞ്ചിയില്‍ മഴ പെയ്യാതെ തന്നെ കാര്യങ്ങള്‍ കുഴപ്പത്തിലാണെന്ന് സുധി തന്റെ പോസ്റ്റില്‍ കുറിച്ചിരിക്കുന്നു.
‘‘മഴയില്ലാത്ത ചിറാപുഞ്ചിയിൽ പൊട്ടി പൊളിഞ്ഞ റോഡിലെ കുഴിക്ക് അരികിൽ ക്യാമറാമാൻ പോലും ഇല്ലാതെ കെ. എസ്. സുധി’’ എന്ന് പറഞ്ഞാണ് സുധി തന്റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.






