
തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ആരാധകരെ അമ്പരപ്പിച്ച് തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷനും നടനുമായ വിജയ്. പ്രചാരണ ജാഥയ്ക്കിടയിൽ ആരാധകൻ നൽകിയ ഹൃദയസ്പർശിയായ ചിത്രം ഏറ്റുവാങ്ങുന്ന വിജയ്‌യുടെ വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുകയാണ്.
മണ്മറഞ്ഞ തമിഴ് സിനിമാ താരവും രാഷ്ട്രീയ നേതാവുമായ വിജയകാന്ത്, വിജയിയുടെയും അദ്ദേഹത്തിന്റെ ഭാര്യ സംഗീതയുടെയും കൈകൾ ചേർത്തുപിടിച്ചിരിക്കുന്ന രീതിയിൽ എഡിറ്റ് ചെയ്ത ഫോട്ടോയാണ് ആരാധകൻ സമ്മാനമായി നൽകിയത്. ചങ്ങൽപേട്ട് കോടതിയിൽ വിവാഹമോചന ഹർജി നിലനിൽക്കുന്ന സാഹചര്യത്തിൽ, സംഗീതയുടെ ചിത്രം വിജയ് സ്വീകരിച്ചത് സോഷ്യൽ മീഡിയയിൽ ആരാധകരുടെ ഹൃദയം കീഴടക്കി.
പ്രചാരണ വാഹനത്തിന് മുകളിൽ നിൽക്കുകയായിരുന്ന വിജയിയെ കാണാൻ ഫ്രെയിം ചെയ്ത ചിത്രവുമായി ഒരു യുവാവ് എത്തുകയായിരുന്നു. ഡ്രോൺ ക്യാമറയ്ക്ക് മുന്നിൽ ഉയർത്തിക്കാണിച്ച ചിത്രം വിജയിയുടെ ശ്രദ്ധയിൽപ്പെട്ടു. ഉടൻ തന്നെ സെക്യൂരിറ്റി ഉദ്യോഗസ്ഥരോട് അത് വാങ്ങിത്തരാൻ വിജയ് ആവശ്യപ്പെടുകയായിരുന്നു. ചിത്രം കയ്യിലെടുത്ത വിജയ് അത് സസൂക്ഷ്മം നോക്കി നിൽക്കുന്നതും തുടർന്ന് ജനക്കൂട്ടത്തിനുനേരെ ഉയർത്തിക്കാട്ടുന്നതും വീഡിയോയിൽ കാണാം.
Anna ❤😭 pic.twitter.com/vDKWN3pAS1
— Prasanna OG Vote For TVK (@OGprasanna) April 14, 2026






