.jpeg)
പട്ന: പതിനൊന്നു ഡോസ് വാക്സിൻ എടുത്തെന്ന അവകാശവാദവുമായി ബിഹാറിൽ 84-കാരൻ.
മധേപുര ജില്ലയിലെ ഓറായ് സ്വദേശി ബ്രഹ്മദേവ് മണ്ഡലാണ് സർക്കാർ സംവിധാനങ്ങളെ ചോദ്യംചെയ്തുകൊണ്ട് ഇത്രയും ഡോസ് വാക്സിനെടുത്തത്. പന്ത്രണ്ടാമത്തെ ഡോസെടുക്കുന്നതിനു മുമ്പായാണ് മണ്ഡൽ പിടിയിലായത്.
കോവിഡിനെ പേടിച്ചാണ് തുടർച്ചയായി കുത്തിവെപ്പെടുത്തതെന്നും ‘വാക്സിൻ ഗംഭീരസംഭവമാണെ’ന്നുമാണ് മണ്ഡലിന്റെ വിശദീകരണം.
തപാൽവകുപ്പിലെ മുൻ ജീവനക്കാരനായ മണ്ഡൽ കഴിഞ്ഞവർഷം ഫെബ്രുവരി 13-നാണ് ആദ്യകുത്തിവെപ്പെടുത്തത്. മാർച്ച് 13-ന് രണ്ടാമത്തെ ഡോസെടുത്തു. മേയ് 19-ന് മൂന്നാമത്തെയും ജൂൺ 16-ന് നാലാമത്തെയും ഡോസ് സ്വീകരിച്ചു.
ഇതിൽ എട്ടും ഒമ്പതും ഡോസുകൾക്കിടയിൽ രണ്ടുദിവസത്തെ ഇടവേള മാത്രമാണുള്ളത്. ഡിസംബർ 30-ന് 11-ാമത്തെ ഡോസുമെടുത്തു എന്നുമാണ് ഇയാൾ പറയുന്നത്.
ഓൺലൈനായി ബുക്കിങ് ആവശ്യമില്ലാത്ത വാക്സിൻ വിതരണ ക്യാമ്പുകളാണ് പ്രശ്നങ്ങൾക്ക് കാരണമെന്ന് ആരോഗ്യമന്ത്രാലയം അധികൃതർ വ്യക്തമാക്കി.






