അധികം ചിത്രങ്ങളില്‍ ഒന്നും അഭിനയിച്ചിട്ടില്ലെങ്കിലും മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ മേഘ്ന രാജ്.തെന്നിന്ത്യന്‍ സിനിമാ ലോകത്തെ ഒന്നടങ്കം കണ്ണീരിലാഴ്ത്തിയ വിയോഗമായിരുന്നു മേഘ്നയുടെ ഭര്‍ത്താവും നടനും കൂടിയായ ചിരഞ്ജീവി സര്‍ജയുടേത്. ഏറെ ഞെട്ടലോടെയാണ് നടന്റെ വിയോഗം ആരാധകര്‍ ശ്രവിച്ചത്. ഇനിയും താരത്തിന്റെ വിയോഗം അംഗീകരിക്കാന്‍ മേഘ്ന രാജിനും കുടുംബാംഗങ്ങള്‍ക്കും കഴിഞ്ഞിട്ടില്ല. കഴിഞ്ഞ വര്‍ഷം ജൂണ്‍ ഏഴിനാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് ചിരഞ്ജീവി സര്‍ജ മ രിച്ചത്. ആ വേദനകളെ ഉള്ളിലൊതുക്കി മേഘ്ന നിറഞ്ഞു ചിരിക്കുന്നത് മകന് മൂലമാണ്. മകനൊപ്പമുള്ള ചെറിയ ചെറിയ സന്തോഷങ്ങള്‍ താരം സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കാറുമുണ്ട്.
ജൂനിയര്‍ ചീരു എന്നായിരുന്നു കുട്ടിയെ ആരാധകര്‍ വിളിച്ചിരുന്നത്. റായന്‍ എന്നാണ് കുട്ടിക്ക് നല്‍കിയിരിക്കുന്ന യഥാര്‍ത്ഥ പേര്. 'സങ്കടപ്പെട്ടതിനെല്ലാം മറുപടിയായാണ് റായന്‍ വന്നത്. റായന്‍ രാജ് സര്‍ജ എന്നാണ് മോന്റെ മുഴുവന്‍ പേര്. രാജാവ് എന്നാണ് റായന്‍ എന്നതിനര്‍ഥം. ഒരു ദൈവവും എന്നെ തുണച്ചില്ല. ദൈവത്തോടു ഞാന്‍ പിണക്കമാണ്. എന്തിനാണ് എന്റെ കുഞ്ഞിന് അച്ഛനെ കാണാനുള്ള ഭാഗ്യം ഇല്ലാതാക്കിയത്.' മേഘ്ന ഒരു അഭിമുഖത്തില്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം മേഘ്ന രാജിനെയും മകന് റയാനെയും കാണാന്‍ അഹാനയും കുടുംബവും എത്തിയ സന്തോഷവും താരം പങ്കുവെച്ചു. അഹാനയുടെ ക്യാപ്ഷനില്‍ നിന്നും ഏറെ നാളത്തെ കാത്തിരിപ്പിന് ഒടുവിലാണ് കുടുംബം പരസ്പരം കണ്ടുമുട്ടിയത് എന്ന് നമുക്ക് വ്യക്തമാകും. അവസാനം ഞങ്ങള്‍ കണ്ടുമുട്ടി എന്ന ക്യാപ്ഷ്യനോടെ ആണ് അഹാന ചിത്രങ്ങള്‍ പങ്കുവച്ചത്. മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ ആരാധകര്‍ ചിത്രം ഏറ്റെടുത്തു കഴിഞ്ഞു.അഹാനയുടെ കുടുംബത്തെ കണ്ട സന്തോഷം മേഘ്നയും പങ്കുവെച്ചു. അഹാനക്കൊപ്പം അമ്മയും സഹോദരി ഹന്‍സികയും ഉണ്ടായിരുന്നു.






