
‘മാടമ്പി’ സിനിമയിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച നടിയാണ് കൃഷ്ണപ്രഭ. പ്രൊഫഷണല്‍ നര്‍ത്തകി കൂടിയായ കൃഷ്ണപ്രഭയുടെ ‘ലൈഫ് ഓഫ് ജോസൂട്ടി’യിലെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടതാണ്. സിനിമകളില്‍ മാത്രമല്ല മിനിസ്ക്രീനിലെ പരമ്പരകളിലും ടെലിഫിലിമുകളിലും താരം സജീവമാണ്. മോഹിനിയാട്ടം, കുച്ചിപ്പുടി, മാർഗംകളി എന്നിവയടക്കം ചെയ്യുന്ന താരം മികച്ച ക്ലാസിക്കൽ നർത്തകിയും സിനിമാറ്റിക് ഡാൻസറുമാണ്. മൂന്നാം വയസ്സു മുതൽ നൃത്തം അഭ്യസിച്ച താരം ബംഗളൂരുവിലെ അലയൻസ് യൂണിവേഴ്സിറ്റിയിൽ നിന്നും ഭരതനാട്യത്തിൽ ഡിപ്ലോമ നേടിയിട്ടുണ്ട്. കൊച്ചിയിൽ ജൈനിക സ്കൂൾ ഓഫ് ആർട്സ് എന്ന പ്രസ്ഥാനം കൃഷ്ണപ്രഭ നടത്തുന്നുണ്ട്.
സിനിമകളിൽ പൊതുവേ നാടൻ വേഷങ്ങളിലാണ് എത്തുന്നതെങ്കിലും വളരെ മോഡേണായ ബോള്‍ഡ് ആയിട്ടുള്ള ഫോട്ടോഷൂട്ടുകൾ നടത്താറുണ്ട് താരം. സമൂഹമാധ്യമങ്ങളിൽ വളരെ സജീവമായിട്ടുള്ള താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളും വിശേഷങ്ങളും എല്ലാം നിമിഷനേരം കൊണ്ട് തന്നെ വൈറൽ ആകാറുണ്ട്. ഇപ്പോഴിതാ സുഹൃത്തും കൊറിയോഗ്രാഫറുമായ സുനിത റാവുവിന്റെ കൂടെയുള്ള താരത്തിന്റെ ഏറ്റവും പുതിയ നൃത്ത വീഡിയോ ആണ് ഇപ്പോൾ വൈറലാകുന്നത്. വെള്ള നിറമുള്ള ഷര്‍ട്ടും നീല ഡെനിം ഷോര്‍ട്ട്സുമണിഞ്ഞ് ഇരുവരും തകർപ്പൻ ഡാൻസ് ആണ് കാഴ്ചവച്ചത്. ഇന്‍സ്റ്റ റീല്‍സില്‍ ട്രെന്‍ഡിംഗായ ‘ഈഫ് ഐ വാസ് യൂ’ എന്ന പാട്ടിനൊപ്പമാണ് ഇവര്‍ ചുവടു വച്ചത്.
കാവ്യാമാധവൻ കേന്ദ്രകഥാപാത്രമായി എത്തിയ “ഷീ ടാക്സി” എന്ന ചിത്രത്തിൽ കൃഷ്ണപ്രഭയുടെ പ്രകടനം ‘ബോയിങ് ബോയിങി’ല്‍ സുകുമാരി അവതരിപ്പിച്ച കഥാപാത്രത്തിനോട് സാമ്യമുണ്ടെന്ന് പലരും പറഞ്ഞിട്ടുണ്ട്. അടുത്തിടെ ഇറങ്ങിയ മിക്ക മലയാള സിനിമകളിലും കൃഷ്ണപ്രഭയുടെ സാന്നിധ്യമുണ്ട്.






