അഭിനയത്തിലൂടെ സിനിമയിലേക്ക് കടന്ന് വന്ന് പിന്നീട് പ്രൊഡ്യൂസര്‍, ടെലിവിഷന്‍ അവതാരകന് എന്നീ മേഖലകളില്‍ മികവ് പുലര്‍ത്തിയ നടനാണ് സല്മാന് ഖാന്. നിരവധി പ്രണയകഥകളിലെ നായകനായിരുന്ന സല്മാന് എന്നും വിവാദങ്ങളുടെ തോഴനായിരുന്നു. പ്രണയനൈരാശ്യങ്ങളും, മദ്യപാനവും സല്മാന് ചീത്ത പേരുകള്‍ സമ്പാദിച്ചുകൊടുത്തിട്ടുണ്ട്. ബോളിവുഡില്‍ ഒരു കാലത്ത് ചര്‍ച്ചയായ പ്രണയമായിരുന്നു സല്മാന് ഖാനും നടി സോമി അലിയും തമ്മിലുള്ള പ്രണയകഥ.
നടി സംഗീത ബിജ്ലാനിയുമായുള്ള പ്രണയം തകര്‍ന്നതിന് ശേഷമായിരുന്നു സല്മാന് സോമി അലിയുമായി പ്രണയത്തിലാകുന്നത്. മോഡലിങിലൂടെ സിനിമയില്‍ എത്തിയ താരമാണ് സോമി. അഭിനയമേഖലയിലേക്ക് എത്തുന്നതിന് മുന്‍പ് തന്നെ സോമിയ്ക്ക് സല്‍മാനോട് കടുത്ത ആരാധനയായിരുന്നു. ഈ ആരാധന പിന്നീട് പ്രണയത്തിലേക്കും എത്തി. ഇരുവരുടെയും എട്ട് വര്‍ഷം നീണ്ടുനിന്ന പ്രണയബന്ധം വിവാഹത്തിലെത്തിയില്ല. ഐശ്വര്യ റായിയുമായി സല്മാന് പ്രണയത്തിലായതാണ് ഇവരുടെ പ്രണയം തകര്‍ന്നതിന് കാരണമായതെന്നായിരുന്നു അന്നത്തെ പ്രധാന പ്രചാരണം.
വര്‍ഷങ്ങള്‍ക്ക് ശേഷം സല്‍മാനുമായി പ്രണയതകര്ച്ചയുണ്ടായതിന്റെ കാരണം സോമി അലി തന്നെ വ്യക്തമാക്കിയിരിയ്ക്കുകയാണ്. താനും സല്‍മാനും ഒത്തുപോകില്ലെന്ന് തോന്നിയതിനാലാണ് എല്ലാം അവസാനിച്ചതെന്ന് സോമി അലി പറയുന്നു. തങ്ങള്‍ ഒരുമിച്ചായിരുന്നപ്പോള്‍ സന്തോഷമുണ്ടായിരുന്നില്ല. അങ്ങനെയുള്ള ബന്ധത്തില്‍ തുടരുന്നതില്‍ അര്‍ഥമില്ലായിരുന്നു. അതിനാലാണ് പ്രണയം അവസാനിപ്പിച്ച് അമേരിക്കയിലേക്ക് മടങ്ങിപ്പോയതെന്നും സോമി പറയുന്നു.
അമേരിക്കയില്‍ മടങ്ങിയെത്തിയ സോമി അലി പഠനത്തിന് ശേഷം അമേരിക്കയില്‍ തന്നെ ജോലിയില്‍ പ്രവേശിച്ചു. പിന്നീട് തെക്കന്‍ ഏഷ്യയിലെ സ്ത്രീകളുടെ ഉന്നമനത്തിനായി വിവിധ സംഘടനകളുമായി ചേര്‍ന്ന് സോമി അലി പ്രവര്‍ത്തിച്ചു. മനുഷ്യക്കടത്ത്, ഗാര്‍ഹിക പീഡനം എന്നിവയ്ക്ക് ഇരയായവരെ കണ്ടെത്തി രക്ഷിച്ച് ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടു വരുവാന്‍ നോ മോര് ടിയേഴ്സ് എന്ന സന്നദ്ധ സംഘടനയ്ക്കും സോമി അലി നേതൃത്വം നല്കി. അമേരിക്കന്‍ ഹെറിറ്റേജ് പുരസ്കാരം, ദെ ഡൈലി പോയിന്റ് ഓഫ് ലൈറ്റ് പുരസ്കാരം എന്നിങ്ങനെ നിരവധി അംഗീകാരങ്ങളും ഈ സംഘടന നേടിയിട്ടുണ്ട്.






