
കോവിഡിന്റെ മൂന്നാം തരംഗത്തെ എങ്ങനെ നേരിടുമെന്ന ആശങ്കയിലാണ് ലോകം. ഒപ്പം കര്‍ശന നിയന്ത്രണങ്ങളോടെ ഇതിനെ പ്രതിരോധിക്കാനുള്ള തയാറെടുപ്പും നടത്തുന്നുണ്ട്. മൂന്നാം തരംഗത്തില്‍ ജാഗ്രതയോടെ ഇരിക്കേണ്ടതിനെ കുറിച്ച് താരങ്ങളും സോഷ്യല്‍ മീഡിയയിലൂടെ ആരാധകരോട് അഭ്യര്‍ത്ഥിക്കുന്നുണ്ട്. ഇപ്പോഴിതാ, നടന് മുരളി ഗോപി പങ്കുവച്ച കുറിപ്പാണ് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ കവരുന്നത്. ‘‘ഒരു പ്രിയ സുഹൃത്ത് എനിക്ക് ഈ ത്രീ-ഇന്‍-വണ്‍ വിസര്‍ മാസ്ക് സമ്മാനിച്ചു, ‘സുരക്ഷിതമായിരിക്കാന്‍’ എന്നോട് അഭ്യര്‍ത്ഥിച്ചു. മാനവികതയ്ക്ക് കൂടുതലായി 'മുഖം നഷ്ടപ്പെടുന്നതായി' തോന്നുന്നു!,’’ ഇങ്ങനെ കുറിച്ചാണ് മുരളി ഗോപി ചിത്രം പോസ്റ്റ് ചെയ്ത്. ഒപ്പം പങ്കജ് ഉദ്ദാസിന്റെ ഹിന്ദി പാട്ടിന്റെ ചില വരികളും എഴുതിയിട്ടുണ്ട്. മുഖംമൂടി ധരിക്കാതെ പുറത്തു വരരുത്, ലോകം മോശമാണ് എന്നര്‍ത്ഥം വരുന്ന “निकलो न बे-नकाब, जमाना खराब है…”🎶എന്ന് കുറിച്ചിട്ടുണ്ട്.
‘ലൂസിഫറി’നു ശേഷം മുരളി ഗോപിയും പൃഥ്വിരാജും കൈകോര്‍ക്കുന്ന ‘എമ്പുരാന്’ എന്ന ചിത്രത്തിനു വേണ്ടിയുള്ള കാത്തിരിപ്പിലാണ് സിനിമാലോകവും പ്രേക്ഷകരും. ലൂസിഫറിന്റെ രണ്ടാം ഭാഗമായി എത്തുന്ന ‘എമ്പുരാന്റെ’ എഴുത്തു ജോലികള്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ആന്റണി പെരുമ്പാവൂര്‍ തന്നെയാണ് ‘എമ്പുരാനും’ നിര്‍മ്മിക്കുന്നത്.






