
ഷെയ്ന് നിഗം നായകനാകുന്ന പുതിയ ചിത്രം ‘ഭൂതകാലം’ ട്രെയിലര്‍ റിലീസ് ചെയ്തു. രാഹുല്‍ സദാശിവന് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രേവതിയാണ് മറ്റൊരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ത്രില്ലര്‍ സ്വഭാവമുളള ട്രെയിലറാണ് അണിയറപ്രവര്‍ത്തകര്‍ റിലീസ് ചെയ്തിരിക്കുന്നത്. ജനുവരി 21ന് സോണി ലീവിലൂടെ ചിത്രം റിലീസ് ചെയ്യും.
ഷെയ്ന് നിഗം ആദ്യമായി സംഗീത സംവിധായകനാവുന്ന ചിത്രത്തിന്റെ പശ്ചാത്തല സംഗീത ഗോപി സുന്ദറാണ്. രാഹുല്‍ സദാശിവനും ശ്രീകുമാര്‍ ശ്രേയസും ചേര്‍ന്നാണ് രചന. സൈജു കുറുപ്പ്, ജെയിംസ് ഏലിയാ, ആതിര പട്ടേല്‍, അഭിറാം രാധാകൃഷ്ണന്, വത്സല മോനോന്, മഞ്ജു പത്രോസ്, റിയാസ് നര്‍മകല തുടങ്ങിയവരാണ് മറ്റ് അഭിനോക്കള്‍.
അന്‍വര്‍ റഷീദിന്റെ പ്ലാന്‍ ടി ഫിലിംസും ഷെയ്ന് നിഗം ഫിലിസും ചേര്‍ന്ന് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ നിര്‍മാണം തേരേസ റാണിയും സുനില ഹബീബും ചേര്‍ന്നാണ്. ഷെയ്ന് നിഗത്തിന്റെ മാതാവാണ് സുനില ഹബീബ്.






