ധനുഷിന്റേയും ഐശ്വര്യയുടേയും വിവാഹ മോചന വാര്‍ത്ത കേട്ടതിന്റെ ഞെട്ടലില്‍ നിന്ന് ആരാധകര്‍ വിട്ടു മാറും മുന്‍പ് അടുത്ത വിവാഹ മോചന വാര്‍ത്ത കൂടി എത്തിയിരിക്കുന്നു. ‘ഞാന്‍ ഗന്ധര്വ്വന്’ എന്ന സിനിമയിലെ ഗന്ധര്‍വ്വനായി പ്രേക്ഷകഹൃദയം കവര്‍ന്ന നിതീഷ് ഭരദ്വാജാണ് വിവാഹ ബന്ധം വേര്‍പെടുത്തിയിരിക്കുന്നത്. മഹാഭാരത, കൃഷ്ണ തുടങ്ങിയ പരമ്പരകളിലൂടെ ശ്രീകൃഷ്ണനെ അവതരിപ്പിച്ചും ആരാധകരുടെ മനസ്സ് കീഴടക്കിയിട്ടുണ്ട് ഈ താരം. പന്ത്രണ്ടു വര്‍ഷത്തെ ദാമ്പത്യത്തിന് ശേഷമാണ് നിതീഷും ഭാര്യ സ്മിത ഗേറ്റും പിരിയുന്നത്. ബോംബെ ടൈംസിന് നല്കിയ അഭിമുഖത്തിലാണ് വിവാഹ മോചനത്തെക്കുറിച്ച് നിതീഷ് മനസ് തുറന്നത്. 2019 സെപ്തംബര്‍ മുതല്‍ തന്നെ തങ്ങള്‍ പിരിഞ്ഞാണ് കഴിയുന്നതെന്നും വിവാഹ മോചനത്തിനായി കോടതി സമീപിച്ചിരിക്കുകയാണെന്നും നിതീഷ് പറയുന്നു.
‘‘അതെ ഞാന്‍ വിവാഹ മോചനത്തിന് മുംബൈയിലെ കുടുംബ കോടതിയെ സമീപിച്ചിരിക്കുകയാണ്. 2019 സെപ്റ്റംബറില്‍ മുംബൈയിലെ കുടുംബ കോടതിയില്‍ വിവാഹമോചനത്തിന് അപേക്ഷ നല്കി. ഞങ്ങള്‍ പിരിഞ്ഞതിന്റെ കാരണങ്ങളിലേക്ക് കടക്കാന്‍ ആഗ്രഹിക്കുന്നില്ല. വിഷയം ഇപ്പോള്‍ കോടതിയിലാണ്. എന്തുകൊണ്ടാണ് ഞങ്ങള്‍ പിരിയാന്‍ തീരുമാനിച്ചതെന്ന് ഇപ്പോള്‍ വ്യക്തമാക്കുന്നില്ല. ചിലപ്പോഴൊക്കെ വിവാഹ മോചനം എന്നത് മരണത്തേക്കാള്‍ വേദന നിറഞ്ഞതായി മാറിയേക്കും കാരണം നമ്മള് ജീവിക്കേണ്ടി വരിക തകര്‍ന്ന ഹൃദയവുമായിട്ടായിരിക്കും'' എന്നായിരുന്നു വിവാഹ മോചനത്തെക്കുറിച്ച് നിതീഷ് പറഞ്ഞത്. സ്മിത ഐ.എ.എസ് ഉദ്യോഗസ്ഥയാണ്. നിതീഷിനും സ്മിതയ്ക്കും ഇരട്ടപെണ്കുട്ടികളാണുള്ളത്. മക്കള്‍ ഇപ്പോള്‍ അമ്മയോടൊപ്പം ഇന്‍ഡോറിലാണ് താമസിക്കന്നത്. നേരത്തെ നിതീഷ് മോനിഷ പട്ടേലിനെ വിവാഹം കഴിച്ചിരുന്നു, പക്ഷേ 2005 ല്‍ ഇരുവരും പിരിയുകയായിരുന്നു. 2009 ലാണ് നിതീഷും സ്മിതയും വിവാഹം കഴിക്കുന്നത്.

Comments