
തൃശ്ശൂര്‍ : വടക്കാഞ്ചേരി അത്താണിയില്‍ വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ ആരോപണവിധേയനായ കൗണ്‍സിലര്‍ പി.എന്‍ ജയന്തനെ നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞ് പ്രതിപക്ഷത്തുള്ള കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ നഗരസഭാ യോഗ ഹാളിനു മുന്നില്‍ കുത്തിയിരുപ്പ് സമരം നടത്തി. കെ. അജിത് കുമാര്‍, ആസാദ് എത്തിവര്‍ ഉള്‍പ്പെടെയുള്ളവരാണ് കുത്തിയിരുപ്പ് പ്രതിഷേധം നടത്തിയത്. തുടര്‍ന്ന് പോലീസെത്തി ഇവരെ യോഗഹാളിനു മുന്നില്‍ നിന്നും നീക്കി.
ഇതിനു ശേഷം ചേര്‍ന്ന യോഗത്തില്‍ നിന്ന് ബി.ജെ.പി അംഗം വിയോജന കുറിപ്പ് രേഖപ്പെടുത്തി ഇറങ്ങിപ്പോയി. ഇതേതുടര്‍ന്ന് പ്രതിപക്ഷം ഇല്ലാതെയാണ് ഇന്ന് കൗണ്‍സില്‍ യോഗം ചേര്‍ന്നത്.






