
ന്യൂഡൽഹി : രാജ്യത്ത് ഒമിക്രോൺ വന്നുപോയവർക്ക് വീണ്ടും ബാധിക്കുന്നു എന്ന് മുന്നറിയിപ്പ്. അതുകൊണ്ടുതന്നെ മാസ്ക് ഉപയോഗത്തിൽ വിട്ടുവീഴ്ച പാടില്ലെന്ന് ടാസ്ക്ഫോഴ്സിലെ വിദഗ്ധർ മുന്നറിയിപ്പ് നൽകി.
ഒമിക്രോൺ ബാധിക്കുന്ന കുട്ടികളിൽ 84 ശതമാനത്തിനും നേരിയ ലക്ഷണം മാത്രമേ പ്രകടമാകൂ എന്ന് പഠനം പറയുന്നു. മരണനിരക്കും കുറവെന്നാണ് എയിംസ് നടത്തിയ പഠനത്തിൽ പറയുന്നത്.
രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകള്‍ മൂന്നരലക്ഷത്തിന്
അടുത്തെത്തിയെന്നായിരുന്നു ഇന്നലെ വൈകിട്ട് പുറത്തു വന്ന വിവരം. വിമാനത്താവളത്തില്‍ പോസറ്റീവ് ആയാലും ലക്ഷണമില്ലാത്തവർ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞാല്‍ മതിയെന്ന് ആരോഗ്യമന്ത്രാലയം നിർദേശിച്ചു.
24 മണിക്കൂറിനിടെ 3,47,254 പേർക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. ഇത് വ്യാഴാഴ്ചത്തെ അപേക്ഷിച്ച് 9 ശതമാനം വ്രധനയായിരുന്നു. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 17.94 ശതമാനമാണ്. ഇരുപത് ലക്ഷം പേരാണ് നിലവില്‍ കൊവിഡ് ബാധിച്ച് രാജ്യത്ത് ചികിത്സയിലുള്ളത്.






