
മലയാളമനസ്സില്‍ ചേക്കേറിയ ഒരു താരമാണ് ഗിന്നസ് പക്രു എന്ന അജയകുമാര്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായ പക്രു, താനിടുന്ന പോസ്റ്റുകള്‍ക്കും ചിത്രങ്ങള്‍ക്കുമൊക്കെ വളരെ രസകരമായ, അര്‍ത്ഥവത്തായ ക്യാപ്ഷനുകള്‍ കൊടുക്കാറുണ്ട്. ഇപ്പോഴിതാ പക്രുവിന്റെ ഏറ്റവും പുതിയ ഫെയ്സ്ബുക്ക് പോസ്റ്റ് ശ്രദ്ധ നേടുകയാണ്. കൊറോണയില്‍ നിന്ന് ഒമിക്രോണിലേക്ക് വഴിമാറിയ മഹാമാരി വീണ്ടും അതിക്രമിക്കുന്ന സാഹചര്യമാണിപ്പോള്‍. ഈ മഹാമാരിയില്‍ നിന്നും കരകയറാന്‍ ലോക്ക്ഡൗണിന് സമാനമായ നിഷ്കര്‍ഷകളാണ് സര്‍ക്കാര്‍ കൊണ്ടുവരുന്നത്. പരിപാടികളും ഒത്തുചേരലുകളും ആഘോഷങ്ങളുമൊക്കെ ഒരു പേടിസ്വപ്നമായി മാറുന്ന ഈ കാലഘട്ടത്തില്‍ ഗിന്നസ് പക്രു വളരെ രസകരമായി ഈ അവസ്ഥയെക്കുറിച്ച് പറഞ്ഞിരിക്കുന്നു. മാസ്കു ധരിച്ച തന്റെ ചിത്രത്തിനൊപ്പം ‘‘കിട്ടിയ 2022 ഡയറിയും കലണ്ടറും തിരിച്ച് കൊടുത്താലോ ???#staysafe’’ എന്ന ക്യാപ്ഷനും നല്‍കിയാണ് പക്രുവിന്റെ പോസ്റ്റ്.
താരത്തിന്റെ പോസ്റ്റിന് താഴെ ‘‘അതാകും ചേട്ടാ നല്ലത് ഇങ്ങനെ പോയാൽ ഡേറ്റും സമയവും ഒന്നും ഇനി അറിയേണ്ടി വരില്ല 😂’’, ‘‘അതെ തിരിച്ച് കൊടുക്കുന്നത് തന്നെയാണ് നല്ലത്...2022 ഉം സ്വാഹാ....’’ എന്നിങ്ങനെയുള്ള രസകരമായ പല കമന്റുകളും ആരാധകര്‍ കൊടുത്തിട്ടുണ്ട്.






