നെറ്റ്ഫ്ലിക്സില്‍ സംപ്രേഷണം ചെയ്ത മെഗാഹിറ്റ് ദക്ഷിണ കൊറിയന്‍ വെബ് സീരീസ് സ്ക്വിഡ് ഗെയിമിന്റെ രണ്ടാം സീസണ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. നെറ്റ്ഫ്ലിക്സിന്റെ നാലാം അഭിമുഖത്തില്‍ സ്ട്രീമിംഗ് സേവനത്തിന്റെ കോചീഫ് എക്സിക്യൂട്ടീവ് ഓഫീസറും ചീഫ് കണ്ടന്റ് ഓഫീസറും ടെഡ് സരന്‍ഡോസ് ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഹ്വങ് ഡോങ്ഹ്യുക് ആണ് സ്ക്വിഡ് ഗെയിം രചനയും സംവിധാനവും.
പരമ്പര തുടങ്ങി നാല് ആഴ്ചയ്ക്ക് ശേഷം കോടിക്കണക്കിന് ആളുകളിലേക്കാണ് നെറ്റ്ഫ്ലിക്സ് ഈ സീരിസിനെ എത്തിച്ചത്. ഏറ്റവുമധികം ആളുകള്‍ കണ്ട സീരീസായി ഇത് ഇപ്പോഴും തുടരുകയാണ്. 'ബ്രിഡ്ജര്ടന്' എന്ന പരമ്പരയുടെ 625.5 ദശലക്ഷം മണിക്കൂറുകളെ സ്കോഡ ഗെയിം മറികടന്നു.
ലീ ജംഗ്ജെ, പാര്‍ക്ക് ഹേസൂ, വി ഹാജൂണ്, ഹോയോണ്‍ ജംഗ്, ഒ യോങ്സു, ഹിയോ സുങ്തേ, അനുപം ത്രിപാഠി, കിം ജൂറിയോങ് എന്നിവരായിരുന്നു ആദ്യ ഭാഗത്തിലെ പ്രധന അഭിനേതാക്കള്‍. സ്ക്വിഡ് ഗെയിമിലെ അഭിനയത്തിന്, ടെലിവിഷന്‍ ഫിലിം വിഭാഗത്തിലെ മികച്ച സഹനടനുള്ള ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരം ഓ യോങ്സു വിന് ലഭിച്ചിരുന്നു.
വളരെ നിഗൂഢതകള്‍ ഒളിഞ്ഞിരിക്കുന്ന ഈ പരമ്പര ഒരേ സമയം ആകാംഷയുടെയും ഭയത്തിന്റെയും മുള്‍മുനയില്‍ നിര്‍ത്തുന്ന ഒന്നാണ്. ഇത്രയും പ്രേക്ഷകപ്രീതി നേടിയ സ്ക്വിഡ് ഗെ യിമിന്റെ അടുത്ത സീസണ് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ലോക പ്രേക്ഷകര്‍.






