
ഷെയ്ന് നിഗമും രേവതിയും പ്രധാന വേഷങ്ങളിലെത്തിയ ഭൂതകാലം എന്ന ചിത്രത്തിന് അഭിനന്ദനങ്ങളുമായി നടന് ഹരീഷ് പേരടി. രാഹുല്‍ സദാശിവന് സംവിധാനം ചെയ്ത ചിത്രം സൈക്കോളജിക്കല്‍ ഹൊറര്‍ ത്രില്ലറാണ്. ഇത് ഭൂതകാലമല്ല, ഷെയ്ന് നിഗം എന്ന നടന്റെ ഭാവികാലമാണെന്ന് ഹരീഷ് ഫെയ്സ്ബുക്കില്‍ കുറിച്ചു.






