ഷെയിന്‍ നിഗം കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രം വെയില് റിലീസ് മാറ്റി. കൊവിഡ് വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ സിനിമയുടെ റിലീസ് മാറ്റുന്നതായി നിര്‍മ്മാതാക്കളായ ഗുഡ് വില്‍ എന്റര്‍ടെയ്ന്‍മെന്റ്സ് തന്നെയാണ് അറിയിച്ചത്.
ചിത്രം എത്രയും വേഗം തന്നെ പ്രദര്‍ശനത്തിന് എത്തുമെന്നും നിര്‍മ്മാതാക്കള്‍ അറിയിച്ചു. ജനുവരി 28നായിരുന്നു സിനിമയുടെ റിലീസ് പ്രഖ്യാപിച്ചിരുന്നത്.
നവാഗതനായ ശരത് മേനോനാണ് ചിത്രത്തിന്റെ സംവിധായകന്. ശരത്ത് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും രചിച്ചിരിക്കുന്നത്. ഷൈന്‍ ടോം ചാക്കോ, ജെയിംസ് എലിയ, ശ്രീരേഖ, സോന ഒളിക്കല്‍, മെറിന് ജോസ്, ഇമ്രാന്, സുധി കോപ്പ, ഗീതി സംഗീതിക തുടങ്ങിയവരാണ് മറ്റ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഷാസ് മുഹമ്മദാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. ചിത്രത്തില്‍ സുരാജ് വെഞ്ഞാറമ്മൂടും പ്രധാന വേഷം ചെയ്യുന്നുണ്ട്. പ്രവീണ്‍ പ്രഭാകര്‍ എഡിറ്റിങ്ങ് നിര്‍വ്വഹിച്ച ചിത്രത്തിന്റെ ശബ്ദ മിശ്രണം ചെയ്തിരിക്കുന്നത് രംഗനാഥ് രവിയാണ്.






