
അടിവസ്ത്രവുമായി ബന്ധപ്പെട്ട് വിമര്ശത്തില്പ്പെട്ടിരിക്കുകയാണ് ബോളിവുഡ് നടി ശ്വേത തിവാരി. നടിയുടെ പുതിയ വെബ്സീരീസിന്റെ റിലീസിനോടനുബന്ധിച്ചു നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ നടത്തിയ നടിയുടെ പരാമര്‍ശമാണ് വിവാദത്തിനു വഴിയൊരുക്കിയത്. എന്റെ ബ്രായുടെ അളവെടുക്കുന്നത് ദൈവമാണെന്നു പറഞ്ഞതാണ് വിവാദമായത്.
മഹാഭാരതം സീരിയലില്‍ കൃഷ്ണനായി അഭിനയിച്ച സൗരഭ് ജെയിന് സീരീസില്‍ ബ്രാ ഫിറ്ററുടെ വേഷത്തില്‍ അഭിനയിക്കുന്നുണ്ട് എന്നു നടി പറഞ്ഞതാണ് വിവാദത്തിനു വഴിവെച്ചത്. നടിയെ അറസ്റ്റ് ചെയ്യണമെന്നുമാണ് ഒട്ടേറെ ആളുകളുടെ ആവശ്യം. സംഭവത്തില്‍ 24 മണിക്കൂറിനുളളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നു മധ്യ പ്രദേശ് മുഖ്യമന്ത്രി പോലീസിനോട് ആവശ്യപ്പെട്ടു.






