
ചെന്നൈ: എൽ.ടി.ടി.ഇ. തിരിച്ചുവരവിന് ശ്രമിക്കുന്നെന്ന രഹസ്യാന്വേഷണ റിപ്പോർട്ടിനെത്തുടർന്ന് കേന്ദ്ര ഏജൻസികളും തമിഴ്നാട് പോലീസിന്റെ ‘ക്യൂ’ ബ്രാഞ്ചും നിരീക്ഷണം ശക്തമാക്കി.
ഇന്ത്യയിലെ ബാങ്കുകളിലുള്ള പണം പിൻവലിച്ച് പ്രവർത്തകരെ ഏകോപിപ്പിച്ചുകൊണ്ടാണ് തിരിച്ചു വരവ്.
ഒരു ദേശസാത്കൃത ബാങ്കിന്റെ മുംബൈ ഫോർട്ട് ബ്രാഞ്ചിലുള്ള പണം പിൻവലിച്ച് കടലാസ് കമ്പനിയിലേക്ക് മാറ്റാൻ ഇവർ ശ്രമിച്ചതായി എൻ.ഐ.എ. കണ്ടെത്തിയിട്ടുണ്ട്. തമിഴ്നാട്ടിലെ ചില സന്നദ്ധസംഘടനകളിലും എൽ.ടി.ടി.ഇ. അനുഭാവികളുണ്ടെന്നാണ് നിഗമനം.
ഇവരെല്ലാം നിരീക്ഷണത്തിലാണെന്നും തീവ്രവാദബന്ധം സ്ഥിരീകരിച്ചാൽ കർശനനടപടിയുണ്ടാകുമെന്നും കേന്ദ്ര ഏജൻസികൾ മുന്നറിയിപ്പുനൽകുന്നു
ശ്രീലങ്കൻ സ്വദേശിയുൾപ്പെടെ അഞ്ചുപേർ ചെന്നൈയിൽ വ്യാജപാസ്പോർട്ടുമായി പിടിയിലായ സംഭവത്തെക്കുറിച്ചുള്ള അന്വേഷണം എൻ.ഐ.എ. ഏറ്റെടുത്തതോടെയാണ് എൽ.ടി.ടി.ഇ. ബന്ധത്തിന് സൂചന ലഭിച്ചത്.






