
ന്യൂഡല്‍ഹി: കേന്ദ്ര ബജറ്റിനു മുന്നോടിയായി നടത്തിയ സര്‍വേ റിപ്പോര്‍ട്ടില്‍ അടുത്ത സാമ്പത്തിക വര്‍ഷം രാജ്യം 8-8.5 ശതമാനം വളര്‍ച്ചയുണ്ടാകുമെന്നാണ് സര്‍വേ ഫലത്തില്‍ പറയുന്നത്.
കോവിഡ് പ്രതിരോധ വാക്സീന് ലഭ്യമായതിനാല്‍ സമ്പദ്ഘടനയുടെ തിരിച്ചുവരവ് ഉടന്‍ തന്നെയുണ്ടകുമെന്നും സര്‍വേയില്‍ പറയുന്നു. 2021-22 വര്‍ഷത്തിലെ ജിഡിപി 9.2 ശതമാനമായിരിക്കുശമന്നും ഇതു സാമ്പത്തികസ്ഥിതിയെ പിടിച്ചു കരക്കയറ്റുമെന്നാണ് വിലയിരുത്തുന്നത്. മഹാമാരിയുടെ ആഘാതം വീണ്ടും ഉണ്ടാകില്ലെന്നും അത് സമ്പദ് ഘടനയെ ബാധിക്കില്ലെന്നുമാണ് സൂചന.
അസംസ്കൃത എണ്ണ വില ബാരലിനു 70-75 ഡോളര്‍ നിലവാരത്തില്‍ തുടരുമെന്നും പണലഭ്യത കുറയ്ക്കാനുളള ബാങ്കിന്റെ നീക്കങ്ങള്‍ എല്ലാം കണക്കിലെടുത്താണ് സര്‍വേ അനുമാനത്തിലെത്തിയിരിക്കുന്നത്. ഒമിക്രോണ്‍ വ്യാപിക്കുന്ന വേളയില്‍ നടത്തിയ സര്‍വേ ഫലമാണിത്. നിലവിലെ സാമ്പത്തിക സൂചികപ്രകാരം വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ രാജ്യത്തിന്റെ സമ്പത്ത് ഘടന സജ്ജമാണെന്നും സര്‍വേയില്‍ പറയുന്നു.




