
കൊച്ചി: ഓണക്കാലത്തെ ഷോപ്പിംഗ് കൂടുതല്‍ ആഘോഷമാക്കാന്‍ ലുലു കണക്‌ടില്‍ ആകര്‍ഷകമായ ഓഫറുകളും സമ്മാനങ്ങളും ഒരുക്കി ഓണം വില്‍പ്പന തുടങ്ങി. മികച്ച വിലക്കിഴിവുകള്‍, എക്‌സ്ചേഞ്ച് ഓഫറുകള്‍, സമ്മാനങ്ങള്‍ എന്നിവയ്‌ക്കു പുറമേ ലുലു കണക്‌ട് ആദ്യമായി അവതരിപ്പിക്കുന്ന ഡിജിറ്റല്‍ സദ്യ എന്ന ആശയവും ഓണക്കാല വില്‍പ്പനയിലെ പ്രത്യേകതയാണ്.
ആറ് ഇനം ഇലക്‌ട്രോണിക്‌സ്, ഗൃഹോപകരണങ്ങള്‍ ഉള്‍പ്പെടുന്ന 43,499 രൂപ വിലവരുന്ന മിനി ടെക് സദ്യ 24,999 യ്‌ക്കും, 20 ഇനങ്ങളുള്ള 96,999 രൂപ വിലവരുന്ന ഫാമിലി ടെക്‌സദ്യ 49,999 രൂപയ്‌ക്കും, 43 ഇഞ്ച് എല്‍.ഇ.ഡി. ടി.വി. ഉള്‍പ്പെടെ പ്രീമിയം ഇലക്‌ട്രോണിക്‌സ്, വീട്ടുപകരണങ്ങള്‍ അടങ്ങിയ 1,65,499 രൂപയുടെ ഗ്രാന്‍ഡ് ടെക്‌സദ്യ 99,999 രൂപയ്‌ക്കും ലഭിക്കുന്ന തരത്തില്‍ പ്രത്യേക ടെക് പാക്കേജുകളായിട്ടാണ് ഡിജിറ്റല്‍ സദ്യ അവതരിപ്പിച്ചിരിക്കുന്നത്.
സ്‌മാര്‍ട്ട്‌ഫോണുകള്‍, ലാപ്‌ടോപ്പുകള്‍, സ്‌മാര്‍ട്ട് ടി.വികള്‍, ഹോം അപ്ലയന്‍സുകള്‍ തുടങ്ങി നിരവധി ഉല്‍പ്പന്നങ്ങള്‍ക്ക് ഓണക്കാല പ്രത്യേക വിലക്കിഴിവുകളും ലഭ്യമാണ്. പഴയ ഇലക്രേ്‌ടാണിക്‌സ് ഉപകരണങ്ങള്‍ കൈമാറി പുതിയവ സ്വന്തമാക്കാന്‍ ആകര്‍ഷകമായ എക്‌സ്ചേഞ്ച് ഓഫറുകളും ഒരുക്കിയിട്ടുണ്ട്.
കൊച്ചി ലുലു മാളില്‍ നടന്ന ചടങ്ങില്‍ അതിഥികള്‍ക്കും ബ്രാന്‍ഡ് പ്രതിനിധികള്‍ക്കുമൊപ്പം ലുലു ഗ്രൂപ്പ് ഇന്ത്യ ഡയറക്‌ടര്‍ ആന്‍ഡ് സി.ഇ.ഒ. എം.എനിഷാദ് , പ്ര?ജക്‌റ്റ് ഡയറക്‌ടര്‍ ബാബു വര്‍ഗീസ് , മാള്‍സ് ഡയറക്‌ടര്‍ ഷിബു ഫിലിപ് , ലുലു കൊച്ചി ഡയറക്‌ടര്‍ സാദിഖ് കാസ്സിം, റീജണല്‍ ഡയറക്‌ടര്‍ സുധീഷ് ചേരിയില്‍, കൊച്ചി ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് ജനറല്‍ മാനേജര്‍ ജോ പൈനാടത്ത്, ലുലു കണക്‌ട് സെന്‍ട്രല്‍ ബെയിങ് മാനേജര്‍ പ്രിന്‍സ് ഫിലിപ്‌സ് എന്നിവര്‍ സംബന്ധിച്ചു.







Comments