
വൻ ആരാധകരുള്ള ബോളിവുഡിലെ ജനപ്രിയ താരങ്ങളിൽ ഒരാളാണ് നടി ശ്രദ്ധ കപൂർ. പലപ്പോഴും, ശ്രദ്ധ തന്റെ സോഷ്യൽ മീഡിയ ഹാൻഡിലുകൾ വഴി തന്റെ ജീവിതത്തെക്കുറിച്ച് ആരാധകരെ അറിയിക്കാറുണ്ട്. തന്റെ സെറ്റ് ലൈഫ് ഫോട്ടോകൾ മുതൽ വളർത്തുമൃഗമായ ഷൈലോയ്ക്കൊപ്പമുള്ള നിമിഷങ്ങൾ വരെയുള്ള ഫോട്ടോകൾ പങ്കിടാറുണ്ട്. തന്റെ ദിനചര്യയിൽ നിന്നുള്ള പ്രത്യേക കാഴ്ചകൾ വരെ ശ്രദ്ധ ആരാധകരുമായി പങ്കിടാറുണ്ട്. ഇപ്പോഴിതാ തന്റെ ഓട്ടോറിക്ഷയാത്രയുടെ വീഡിയോ പങ്കിട്ടിരിക്കുകയാണ് ശ്രദ്ധ. ‘‘ഠണ്ടി ഹവായേം ലെഹരാകെ ആയേം’’ എന്ന ഗാനത്തിന്റെ പശ്ചാത്തലത്തിലാണ് താരത്തിന്റെ യാത്ര. താരത്തിന്റെ അഴിച്ചിട്ട തലമുടി സ്ലോ മോഷനില്‍ പറക്കുന്നത് വീഡിയോയില്‍ കാണാം. ‘‘നിങ്ങളുടെ തികഞ്ഞ ഞായറാഴ്ച എങ്ങനെയുള്ളതാണ് ??? എന്റേത് ഓട്ടോ റൈഡുകൾ, കാറ്റിലാടുന്ന മുടിയിഴകള്‍ , പഴയ പാട്ടുകൾ’ എന്ന ക്യാപ്ഷനും നല്‍കിയാണ് ശ്രദ്ധയുടെ ഇന്‍സ്റ്റ വീഡിയോ.
തന്റെ വരാനിരിക്കുന്ന പ്രോജക്ടുകളുടെ തിരക്കിലാണ് ശ്രദ്ധ. രൺബീർ കപൂർ, ഡിംപിൾ കപാഡിയ, ബോണി കപൂർ എന്നിവർക്കൊപ്പമുള്ള ലവ് രഞ്ജന്‍ നെക്സ്റ്റ്, ചാല്‍ബാസ് ഇന്‍ ലണ്ടന്‍, നാഗിന്, സ്ത്രീ 2, ചന്ദമാമാ ദൂര് കെ, ദഡ്കന് 2 എന്നിവയാണ് പുറത്തു വന്ന ലിസ്റ്റുകള്‍






