പുതുച്ചേരി ഗതാഗത മന്ത്രി ചന്ദ്രപ്രിയങ്കയുടെ അടിപൊളി ഡാൻസ് ഏറ്റെടുത്ത് സോഷ്യൽ മീഡിയ. തിരുച്ചിറപ്പളിയിൽ നടന്ന ഒരു ബേബി ഷവർ ചടങ്ങിനിടെയായിരുന്നു മന്ത്രിയുടെ നൃത്തം.
കൂളിംഗ് ഗ്ലാസും പട്ടുസാരിയും ആഭരണങ്ങളുമെല്ലാം ധരിച്ചുകൊണ്ടുള്ള മന്ത്രിയുടെ ചുവടുകൾ നിമിഷ നേരം കൊണ്ട് സോഷ്യൽ മീഡിയയിൽ വൈറലാവുകയായിരുന്നു.സൂപ്പർ ഹിറ്റ് തമിഴ് ഗാനത്തിനൊത്ത് ചുവടുവയ്ക്കുന്ന മന്ത്രിക്ക് അഭിനന്ദനങ്ങളുമായി ഏറെപ്പേർ എത്തുന്നുണ്ട്.
പുതുച്ചേരിയിൽ 40 വർഷത്തിന് ശേഷം തിരഞ്ഞെടുക്കപ്പെട്ട വനിതാ മന്ത്രി എന്ന നിലയിൽ ചന്ദ്രപ്രിയങ്ക വാർത്തകളിൽ ഇടം നേടിയിരുന്നു. പുതുച്ചേരി മുൻ മന്ത്രി ചന്ദ്രകാസുവിന്റെ മകളാണ് ചന്ദ്ര പ്രിയങ്ക. ഇക്കഴിഞ്ഞ പുതുച്ചേരി നിയമസഭാ തിരഞ്ഞെടുപ്പിൽ കാരയ്ക്കൽ ജില്ലയിലെ നെടുങ്കാട് അസംബ്ലി മണ്ഡലത്തിൽ നിന്നും ആൾ ഇന്ത്യ എൻആർ കോൺഗ്രസിനെ പ്രതിനിധീകരിച്ച് മത്സരിച്ച് ജയം നേടി.

തുടർന്നാണ് മുഖ്യമന്ത്രി രംഗസാമിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയിൽ ഗതാഗത വകുപ്പ് ചന്ദ്ര പ്രിയങ്കയ്ക്ക് നൽകിയത്. ഗതാഗത രംഗത്ത് ചില പരിഷ്കാരങ്ങൾ കൊണ്ടുവരാനും സ്ത്രീകളുടെ സുരക്ഷയ്ക്കായുള്ള പദ്ധതികൾ നടപ്പിലാക്കാനും അവർക്ക് കഴിഞ്ഞിട്ടുണ്ട്. സൗജന്യ പിങ്ക് ബസ്, പ്രത്യേകിച്ച് സ്ത്രീകൾക്ക്, സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാൻ സിസിടിവി ഉൾപ്പെടെ വിവിധ പദ്ധതികൾ നിയമസഭയിൽ പ്രഖ്യാപനം നടത്തുകയും ചെയ്തു.

Comments