.jpeg)
ന്യൂഡൽഹി: കാറിൽ ഒറ്റയ്ക്കു യാത്ര ചെയ്യുമ്പോഴും മാസ്ക് വെക്കണമെന്ന ഡൽഹി സർക്കാരിന്റെ ഉത്തരവിനെതിരെ ഡൽഹി ഹൈക്കോടതി. ഇത്തരമൊരു നിർദേശം ‘ബുദ്ധിശൂന്യമാണെന്ന്’ കോടതി ചൊവ്വാഴ്ച പ്രതികരിച്ചു.
കാറിൽ അമ്മയോടൊപ്പം ഇരുന്ന് കാപ്പി കഴിക്കുകയായിരുന്ന ആൾ മാസ്ക് ധരിച്ചില്ലെന്നു കാണിച്ചു പിഴ ചുമത്തിയ കേസ് കോടതിയിലെത്തിയപ്പോഴാണു ചോദ്യം ഉയർന്നത്.
‘ഡൽഹി സർക്കാരിന്റെ ഉത്തരവാണിത്, എന്തുകൊണ്ടാണ് ഇതു പിൻവലിക്കാത്തത്, ഇതു ബുദ്ധിശൂന്യമായ നടപടിയാണ്. സ്വന്തം കാറിൽ നിങ്ങൾ ഇരിക്കുകയാണെങ്കിലും മാസ്ക് ധരിക്കണമോ?– ഹൈക്കോടതി ബെഞ്ച് ചോദിച്ചു. എന്താണ് ഈ ഉത്തരവ് ഇപ്പോഴും നിലനിൽക്കുന്നതെന്നും ജസ്റ്റിസുമാരായ വിപിൻ സാംഗി, ജസ്മീത് സിങ് എന്നിവരടങ്ങിയ ബെഞ്ച് ഡൽഹി സർക്കാരിനോടു ചോദിച്ചു.
ഗ്ലാസുകൾ ഉയർത്തി കാറിൽ ഇരുന്നതിന് 2,000 രൂപ പിഴയെന്ന സിംഗിൾ ജഡ്ജിന്റെ വിധി ദൗർഭാഗ്യകരമാണെന്നും അഭിഭാഷകൻ വ്യക്തമാക്കി.
ഇത്തരമൊരു ഉത്തരവ് പാസാക്കിയത് ഡൽഹി സർക്കാർ ആണെങ്കിലും കേന്ദ്രം ആണെങ്കിലും പുനഃപരിശോധിക്കണമെന്ന് കോടതിയും പറഞ്ഞു.






