ലണ്ടന്‍ : അത്യധികം അപകടകരമായ ഒരു വിമാന ലാന്‍ഡിംഗിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നിരിയ്ക്കുന്നത്. യുകെയിലെ ഹീത്രോ വിമാനത്താവളത്തില്‍ നിന്നാണ് ആരെയും ഞെട്ടിപ്പിയ്ക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്ത് വന്നിരിയ്ക്കുന്നത്. വിമാനം ലാന്‍ഡ് ചെയ്യാന്‍ ഒരുങ്ങുമ്പോള്‍ അതിശക്തമായ കാറ്റ് മൂലം നിലം തൊടാന്‍ സാധിയ്ക്കാതെ ആടിയുലഞ്ഞ് വിമാനത്തിന് തിരിച്ച് പറക്കേണ്ടി വന്ന കാഴ്ചയാണ് ദൃശ്യങ്ങളില്‍ കാണാന്‍ സാധിയ്ക്കുന്നത്.
ബിഗ് ജെറ്റ് ടിവി ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. സ്കോട്ട്ലാന്‍ഡിലെ അബെര്‍ദീനില്‍ നിന്ന് രാവിലെ 10.50ഓടെ ഹീത്രോ വിമാനത്താവളത്തിലെത്തിയ ബ്രിട്ടീഷ് വിമാനമായ എ321 ടോഗ എന്ന വിമാനമാണ് കോറി കൊടുങ്കാറ്റില്‍പ്പെട്ട് ലാന്‍ഡ് ചെയ്യാനാകാതെ തിരിച്ചു പറന്നത്. കാറ്റിന്റെ ശക്തിയാല്‍ വിമാനം ആടിയുലയുന്നതും വളരെ പണിപ്പെട്ട് തിരിച്ചു പറക്കുകയും ചെയ്യുകയായിരുന്നു.

Comments