
വളര്‍ത്തു നായ ഷെര്‍ലോക്കിന്റെ പിറന്നാള്‍ ആഘോഷിച്ച് ഗായിക ശ്രേയ ഘോഷാല്‍. സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച ഹൃദ്യമായ വീഡിയോ ആസ്വാദകരുടെ മനസ്സു കീഴടക്കുകയാണ്. ഷെര്‍ലോക്കിന്റെ വിവിധ ചിത്രങ്ങളും കുസൃതി നിറഞ്ഞ ദൃശ്യങ്ങളും കൂട്ടിച്ചേര്‍ത്തുളള വീഡിയോ ആണിത്.
ഷെര്‍ലോക്കിന്റെ പത്താം പിറന്നാളായിരുന്നു കഴിഞ്ഞ ദിവസം. തന്റെ വളര്‍ത്തു നായയ്ക്കു പത്ത് വയസ്സ് ആയി എന്നത് വിശ്വസിക്കാനാകുന്നില്ലെന്നും സമയം വളരെ വേഗത്തിലാണ് മുന്നോട്ടു പോകുന്നതെന്നും പിറന്നാള്‍ സ്പെഷ്യല്‍ വീഡിയോ പങ്കിട്ട് ശ്രേയ ഘോഷാല്‍ കുറിച്ചു. സിനിമാ-സംഗീതരംഗത്തെ നിരവധി പ്രമുഖരാണ് പ്രതികരണങ്ങളുമായെത്തിയത്.
ഷെര്‍ലോക് സമൂഹമാധ്യമലോകത്തിന് ഏറെ സുപരിചിതമാണ്. നായയുടെ ചിത്രങ്ങളും വീഡിയോകളും ശ്രേയ ഘോഷാല്‍ ഇടയ്ക്കിടെ പങ്കുവയ്ക്കാറുണ്ട്. ശ്രേയയുടെ മകന് ദേവ്യാന്റെ അരികില്‍ ഷെര്‍ലോക് ഇരിക്കുന്നതിന്റെ ക്യൂട്ട് ചിത്രം ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായതാണ്. ഗര്‍ഭകാലത്ത് ഷെര്ലോക്കിനെക്കുറിച്ച് ശ്രേയ എഴുതിയ കുറിപ്പ് വൈറലായിരുന്നു.






