
വിടപറഞ്ഞ ഇതിഹാസ പിന്നണിഗായിക ആശാ ഭോ്‌സലെ അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ കണ്ട ഏറ്റവും വൈവിധ്യമാര്‍ന്ന ശബ്ദങ്ങളിലൊന്നായ ആശാ ഭോസ്‌ലെ ജിയുടെ വിയോഗത്തില്‍ അഗാധമായ ദു:ഖം രേഖെപ്പെടുത്തുന്നതായി പ്രധാനമന്ത്രി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
വരും തലമുറകള്‍ക്കും ആശാ ഭോസ്‌ലെ പ്രചോദനമായി തുടരുമെന്നും അവരുടെ പാട്ടുകള്‍ ആളുകളുടെ ജീവിതത്തില്‍ എന്നും അലയടിച്ചുകൊണ്ടിരിക്കുമെന്നും പ്രധാനമന്ത്രി എക്‌സില്‍ കുഞിച്ചു. ആശാ ഭോസ്‌ലെയുടെ പതിറ്റാണ്ടുകള്‍ നീണ്ടുനിന്ന അസാധാരണമായ സംഗീത യാരത നമ്മുടെ സാംസ്‌കാരിക പൈതൃകത്തെ സമ്പന്നമാക്കുകയും ലോകമെമ്പാടുമുളള ദശലക്ഷക്കണക്കിന് ഹൃദയങ്ങളെ സ്പര്‍ശിക്കുകയും ചെയ്തുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
"ഇന്ത്യ കണ്ട ഏറ്റവും മികച്ചതും വൈവിധ്യമാർന്നതുമായ ശബ്ദങ്ങളിലൊന്നായ ആശാ ഭോസ്‌ലെ ജിയുടെ വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. പതിറ്റാണ്ടുകൾ നീണ്ടുനിന്ന അവരുടെ അസാധാരണമായ സംഗീത യാത്ര നമ്മുടെ സാംസ്‌കാരിക പൈതൃകത്തെ സമ്പന്നമാക്കുകയും ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ഹൃദയങ്ങളെ സ്പർശിക്കുകയും ചെയ്തു. അവരുടെ ആത്മാവ് തുടിക്കുന്ന മെലഡികളായാലും ഊർജ്ജസ്വലമായ ഈണങ്ങളായാലും, ആ ശബ്ദത്തിന് കാലാതീതമായ ഒരു തിളക്കമുണ്ടായിരുന്നു.
അവരുമായി നടത്തിയ സംഭാഷണങ്ങൾ എന്നും ഞാൻ വിലമതിക്കും. അവരുടെ കുടുംബത്തിന്റെയും ആരാധകരുടെയും സംഗീത പ്രേമികളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു. വരും തലമുറകൾക്കും അവർ ഒരു പ്രചോദനമായി തുടരും, അവരുടെ പാട്ടുകൾ ജനങ്ങളുടെ ജീവിതത്തിൽ എന്നും അലയടിച്ചുകൊണ്ടിരിക്കും," ആശാ ഭോസ്‌ലെയ്‌ക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് പ്രധാനമന്ത്രി മോദി എക്സിൽ കുറിച്ചു.
भारतातील सर्वात ख्यातनाम आणि अष्टपैलू आवाजांपैकी एक असलेल्या आशा भोसले जी यांच्या निधनाने अतिशय दुःख झाले. त्यांच्या अनेक दशकांच्या अद्वितीय संगीत प्रवासाने आपल्या सांस्कृतिक वारशाला समृद्ध केले आणि जगभरातील असंख्य लोकांच्या मनाला स्पर्श केला. भावपूर्ण गीतांपासून ते जोशपूर्ण… pic.twitter.com/JsjoxbdCCt
— Narendra Modi (@narendramodi) April 12, 2026
എട്ടു പതിറ്റാണ്ടിലേറെ നീണ്ടുനിന്ന സംഗീതയാത്രയിലൂടെ മറക്കാനാകാത്ത ഒരുപാട് മനോഹര ഗാനങ്ങൾ സമ്മാനിച്ച ഗായികയാണ് ആരാധകരുടെ പ്രിയപ്പെട്ട ആശാജി. മുംബൈയിലെ ബ്രീച്ച്കാന്‍ഡി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് വിയോഗം. ഹൃദയ-ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്നാണ് ആശ ഭോസ്‌ലെയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് രാവിലെ 11 മണി മുതല്‍ സ്വവസതയില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെക്കും. വൈകീട്ട് നാല് മണിയോടെ ശിവാജി പാര്‍ക്കിലായിരിക്കും സംസ്‌കാരം നടക്കുക.






