
കൊച്ചി: താന്‍ ആക്രമിക്കപ്പെട്ടതിന്റെ ദൃശ്യങ്ങള്‍ എറാണാകുളം സെഷന്‍സ് കോടതിയില്‍ നിന്ന് ചോര്‍ന്നുവെന്ന വാർത്തയുടെ നിജസ്ഥിതി അന്വേഷിക്കണമെന്നാവശ്യപ്പെട്ട്
ഇരയായ നടി രംഗത്ത്. ഇക്കാര്യം ചൂണ്ടിക്കാട്ടി നടി രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും കത്തെഴുതി.
കത്തിന്റെ പകര്‍പ്പ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ്, ഹൈക്കോടതി ചീഫ് ജസ്റ്റിസ്, കേന്ദ്ര വിജിലന്‍സ് കമ്മീഷണര്‍മാര്‍, കേന്ദ്ര-സംസ്ഥാന വനിതാ കമ്മീഷന് തുടങ്ങിയവര്‍ക്കും നല്‍കിയിട്ടുണ്ട്.
ദൃശ്യങ്ങള്‍ വിദേശത്തുള്ള ചില ആളുകളില്‍ എത്തിയെന്ന വാര്‍ത്തകള്‍ വരുന്നുണ്ട്. അത് ഞെട്ടിക്കുന്നതാണ്. തന്റെ സ്വകാര്യതയെ ഹനിക്കുന്ന സംഭവമാണിത്. കോടതിയില്‍ നിന്ന് നീതി പ്രതീക്ഷിച്ചുകൊണ്ടിരിക്കുന്ന ഒരു വ്യക്തിയാണ് താനെന്നും ഇക്കാര്യത്തില്‍ അന്വേഷണം വേണമെന്നും നടി കത്തിൽ ചൂണ്ടിക്കാട്ടുന്നു.






