
തമിഴകത്തിന്റെ ഇളയദളപതി വിജയ്ക്ക് തമിഴകത്തിന്റെ മാത്രമല്ല മലയാളത്തിന്റെയും ഇഷ്ടതാരമാണ്. സോഷ്യല്‍ മീഡിയയില്‍ താരത്തിന്റേതായി പുറത്തു വരുന്ന എല്ലാ ഫോട്ടോകളും ആരാധകര്‍ ഏറ്റെടുത്ത് വൈറലാക്കാറുണ്ട്. എന്നാല്‍ വിജയ് ഇല്ലാത്ത ഒരു ഫോട്ടോ ഇപ്പോള്‍ ട്രെന്‍ഡിംഗാകുകയാണ്. തമിഴിലെ സൂപ്പര്‍ഹിറ്റ് സംവിധായകരുടെ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ശ്രദ്ധ നേടുകയാണ്. ഇവരുടെ ചിത്രം പകര്ത്തിയാകട്ടെ സാക്ഷാല്‍ ഇളയ ദളപതിയും.
വിജയിയുടേതായി അവസാനം പുറത്തിറങ്ങിയ ചിത്രം മാസ്റ്ററിന്റെ സംവിധായകന് ലോകേഷ് കനകരാജാണ് ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. ലോകേഷിനൊപ്പം സംവിധായകന് ആറ്റ്ലിയേയും നെല്‍സണ്‍ ദിലീപ്കുമാറിനേയും കാണാം. മൂവരും ചേര്‍ന്ന് സെല്‍ഫി പകര്ത്തുന്നത്തിന്റെ കാന്‍ഡിഡ് ചിത്രമാണ് വിജയ് എടുത്തത്. തന്റെ പ്രിയപ്പെട്ട സംജവിധായകര്ക്കും സുഹൃത്തുക്കള്‍ക്കും വിജയ് നല്കിയ ഗെറ്റ് ടുഗദറില്‍ നിന്നുള്ളതാണ് ചിത്രം എന്നാണ് വിലയിരുത്തല്‍. ലോകേഷ് ചിത്രം പങ്കുവെച്ചതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ വൈറലായി.
Picture courtesy @actorvijay 🔥 @Atlee_dir @Nelsondilpkumar pic.twitter.com/pP1H0QZRfi
— Lokesh Kanagaraj (@Dir_Lokesh) February 5, 2022
നിലവില്‍ നെല്‍സണ്‍ ദിലിപ് കുമാര്‍ സംവിധാനം ചെയ്യുന്ന ബീസ്റ്റില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് വിജയ്. മാസ്റ്ററിനു ശേഷമുള്ള താരത്തിന്റെ സിനിമയാണ് ഇത്. ആക്ഷന്‍ ത്രില്ലര്‍ ചിത്രം ഏപ്രില്‍ 14നാണ് റിലീസ് തീരുമാനിച്ചിരിക്കുന്നത്. വിജയും ആറ്റ്ലിയും തമിഴിലെ സൂപ്പര്‍ഹിറ്റ് ജോഡികളാണ്. ഇരുവരും ഒന്നിച്ച തെരി, മെര്‍സല്‍, ബിഗില്‍ എല്ലാം സൂപ്പര്‍ഹിറ്റായിരുന്നു.
ദളപതി വിജയ് അടുത്തിടെ സംവിധായകന് നെല്‍സണ്‍ ദിലീപ്കുമാറിന്റെ ബീസ്റ്റ് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കി, അത് ഏപ്രിലില്‍ തിയറ്ററുകളില്‍ എത്തും. 2021 ജനുവരിയില്‍ തീയറ്ററുകളില്‍ എത്തിയ സംവിധായകന് ലോകേഷ് കനകരാജിന്റെ മാസ്റ്ററിലാണ് അദ്ദേഹം അവസാനമായി അഭിനയിച്ചത്. മാസ്റ്റര്‍ ഒരു ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റായി മാറി. വിജയ്യും അറ്റ്ലിയും മൂന്ന് സിനിമകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. തമിഴ് സിനിമാ മേഖലയില്‍ നിന്നുള്ള തന്റെ പ്രിയപ്പെട്ട സംവിധായകരുമായും സുഹൃത്തുക്കളുമായും ദളപതി വിജയ് ഒരു ഒത്തുചേരല്‍ നടത്തിയതായി തോന്നുന്നു. അതില്‍ നിന്നുള്ള ഒരു ചിത്രമാണ് ലോകേഷ് ഇപ്പോള്‍ ട്വിറ്ററില്‍ പങ്കുവച്ചിരിക്കുന്നത്.






