
യുവതാരം സാനിയ ഇയ്യപ്പന്റെ സ്റ്റൈലന്‍ ലുക്കിലുളള വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. ദീപിക പദുക്കോണിന്റെ ‘ഗെഗരിയാ’നിലെ ‘ഡൂബേ’ എന്ന ഗാനത്തിന് നൃത്തം ചെയ്യുന്ന ലുക്കിലുള്ള സാനിയയാണ് വീഡിയോയിൽ. ഇൻസ്റ്റഗ്രാം റീൽസായാണ് താരം വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിന്റെ ചിത്രങ്ങളും താരം പോസ്റ്റ് ചെയ്തിട്ടുണ്ട്.
സമൂഹമാധ്യമങ്ങളില്‍ നിരവധി ആരാധകരുളള താരമാണ് സാനിയ ഇയ്യപ്പന്‍. താരത്തിന്റെ ഗ്ലാമര്‍ ഫോട്ടോഷൂട്ട്
ചിത്രങ്ങളും വീഡിയോകളും ആരാധകര്‍ക്കിടയില്‍ ഏറെ ചര്‍ച്ചയാകാറുണ്ട്. റിയാലിറ്റി ഷോയിലൂടെ മിനിസ്ക്രീനിലെത്തിയ താരമാണ് സാനിയ. പിീട് 'ക്വീന്‍' എ ചിത്രത്തിലെ അഭിനയത്തിലൂടെ ശ്രദ്ധേയയായി.






