തമിഴില്‍ ചരിത്രം കുറിച്ച ചിത്രങ്ങളിലൊന്നാണ് വെങ്കിട് പ്രഭു ഒരുക്കിയ ചെന്നൈ 600028. ഒരു നായകന് എന്ന സങ്കല്‍പ്പം ഉപേക്ഷിച്ച് ഒരു കൂട്ടം നായകന്മാരെ പരീക്ഷിച്ച് വിജയിച്ച ചിത്രം എന്ന ഗണത്തില്‍ പെടുന്നതാണ് ഈ ചിത്രം. ഇതിന്റെ രണ്ടാം ഭാഗമാണ് ഇപ്പോള്‍ കോളീവുഡിന്റെ സംസാരവിഷയം. അടുത്ത മാസ ഒന്‍പതിനാണ് ചിത്രം തീയേറ്ററുകളില്‍ എത്തുന്നത്. ആദ്യ ചിത്രത്തിലെ എല്ലാ താരങ്ങളേയും കോര്‍ത്തിണക്കി തന്നെയാണ് ഈ ചിത്രവും ഒരുക്കുന്നത്.
ക്രിക്കറ്റിന്റെ പശ്ചാത്തലത്തില്‍ സൗഹൃദത്തിന്റെ കഥപറഞ്ഞ ചിത്രത്തില്‍ തമാശയ്ക്ക് ഏറെ പ്രധാന്യം നല്‍കിയിരുന്നു. തുടര്‍ന്ന് നിരവധി ചിത്രങ്ങള്‍ ചെയ്തുവെങ്കിലും അജിത് ചിത്രമായ മങ്കാത്തയ്ക്ക് ശേഷം വെങ്കിട് പ്രഭുവിന് മികച്ച വിജയം കൈവരിക്കാന്‍ സാധിച്ചിട്ടില്ല. ചെന്നൈ 28 2 ലാണ് സംവിധായകന് പൂര്‍ണ വിശ്വാസവും വച്ചിരിക്കുന്നത്.
ബ്ലാക്ക് ടിക്കറ്റ് കമ്പനിയുടെ പേരില്‍ സംവിധായകനായ വെങ്കിട് പ്രഭു തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തില്‍ ശിവ, പ്രേംജി ആമരന്, ജയ്, നിതിന്‍ സത്യ, അരവിന്ദ് ആകാശ്, വിജയ് വസന്ത് തുടങ്ങിയവരായിരുന്നു കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.






