
തൃശ്ശൂര്‍ : സിപിഎം കൗണ്‍ലര്‍ പി.എന്‍ ജയന്തന് ആരോപണ വിധേയനായ വടക്കാഞ്ചേരി പീഡനത്തിന് തെളിവില്ലെന്ന് പോലീസ്. പീഡനം നടന്ന സ്ഥലം കണ്ടെത്താനായില്ലെന്നും കേസില്‍ ശാസ്ത്രീയ തെളിവുകളില്ലെന്നും പോലീസ് വ്യക്തമാക്കി.
പീഡനം നടന്ന് രണ്ടു വര്‍ഷം പിന്നിട്ട ശേഷമാണ് ആരോപണവുമായി പരാതിക്കാരി എത്തിയത് എന്നതിനാല്‍ കേസിലെ ശാസ്ത്രീയമായ തെളിവുകള്‍ ഇല്ലാതായി. അതുകൊണ്ടു തന്നെ കേസില്‍ 20 ദിവസം അന്വേഷണം പിന്നിട്ടിട്ടും പീഡനം നടന്ന സ്ഥലം ഉള്‍പ്പെടെയുള്ള തെളിവുകള്‍ കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞില്ല. ഇതേതുടര്‍ന്ന് ജയന്തന്റെ അറസ്റ്റ് ഉടന്‍ വേണ്ടെന്ന നിലപാടിലാണ് പോലീസ്.
പരാതിക്കാരി കോടതിയില്‍ പോകുകയോ അത്തരം ഇടപെടലുകള്‍ ഉണ്ടാകുകയോ ചെയ്താല്‍ മാത്രം കൂടുതല്‍ അന്വേഷണം മതിയെന്ന നിലപാടിലാണ് ഇക്കാര്യത്തില്‍ പോലീസ് സ്വീകരിച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ കോടതി നിര്‍ദേശം ഉണ്ടായാല്‍ മാത്രമേ കേസില്‍ പ്രതി ജയന്തന്റെ അറസ്റ്റ് ഉണ്ടാകുകയുള്ളൂ.






