
അണ്ണാത്തെയ്ക്ക് ശേഷം സൂപ്പര്‍സറ്റാര്‍ രജനികാന്ത് നായകനാകുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. രജനികാന്തിന്റെ 169-ാമത് ചിത്രമാണിത്. നെല്‍സണ്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് അനിരുദ്ധ് രവിചന്ദറാണ് സംഗീതം നല്‍കുന്നത്. മാസ് വീഡിയോ പങ്കുവച്ചാണ് പുതിയ ചിത്രം രജനികാന്ത് പ്രഖ്യാപിച്ചത്. വീഡിയോയില്‍ രജനികാന്തിനൊപ്പം നെല്‍സണ്‍ അനിരുദ്ധും പ്രത്യക്ഷപ്പെടുന്നുണ്ട്. ഡോക്ടര്‍ ആണ് നെല്‍സണ്‍ സംവിധാനം ചെയ്ത പുറത്തിറങ്ങിയ അവസാന ചിത്രം. റിലീസിനൊരുങ്ങുന്ന വിജയ് ചിത്രം ബീസറ്റും സംവിധാനം ചെയ്തിരിക്കുന്നത് നെല്സാണ്.
താരത്തിന്റെ 169ാം ചിത്രമാണ് ഇത്. സണ്‍ പിക്ച്ചേഴ്സാണ് ചിത്രം നിര്‍മിക്കുന്നത്. ഈ വര്‍ഷം അവസാനത്തോടെയാകും സിനിമയുടെ ചിത്രീകരണം ആരംഭിക്കുക.






