തൃശൂര്‍: തൃശൂര്‍- എറണാകുളം റൂട്ടില്‍ ചരക്ക് ട്രെയിന്‍ പാളം തെറ്റി. പുതുക്കാട് റെയില്‍വേ സ്റ്റേഷനു സമീപം തെക്കേ തുറവ് ഭാഗത്താണ് എഞ്ചിനും നാല് ബോഗികളും പാളം തെറ്റിയത്. ഇരുമ്പനം ബി.പി.സി.എല്ലില്‍ ഇന്ധനം നിറയ്ക്കാന്‍ പോകുകയായിരുന്നു ചരക്കുവണ്ടി. ഉച്ചകഴിഞ്ഞ് 2.15 ഓടെയായിരുന്നു അപകടം.
അപകടത്തെ തുടര്‍ന്ന് തൃശൂര്‍-എറണാകുളം റൂട്ടില്‍ ഗതാഗതം തടസ്സപ്പെട്ടു. ജനശതാബ്ദി, വേണാട് എക്സ്പ്രസ ഉള്‍പ്പെടെയുള്ള ട്രെയിനുകള്‍ വൈകാനിടയുണ്ട്. പാളത്തില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ വേഗത കുറച്ചാണ് ട്രെയിനുകള്‍ കടത്തിവിട്ടിരുന്നത്. പാളം തെറ്റാനുള്ള കാരണം വ്യക്തമല്ല.
എഞ്ചിനും ബോഗികളും പൂര്‍ണ്ണമായും മറിഞ്ഞിട്ടില്ല. പാളത്തില്‍ നിന്ന് തെന്നിമാറി ചരിഞ്ഞുനില്‍ക്കുകയാണ്. ബോഗികള്‍ ഉയര്‍ത്തുന്നതിന് വിവിധ സ്റ്റേഷനുകളില്‍ നിന്നുളള വിദഗ്ധന്‍ വൈകാതെ സ്ഥലത്തെത്തി േബാഗികള് ഉയര്‍ത്തി ്രടാക്കുകള് പുനസ്ഥാപിക്കും.
ട്രെയിന്‍ മറിയാത്തതിനാല്‍ ട്രാക്കിന് പ്രശ്നമില്ല. സമീപത്തുളള മറ്റൊരു ട്രാക്കിലൂടെ ട്രെയിനുകള്‍ കടത്തിവിടാനുള്ള ശ്രമമാണ് നടത്തുന്നത്. നിലവില്‍ രണ്ടു ദിശകളിലും ട്രെയിനുകള്‍ പിടിച്ചിട്ടിരിക്കുകയാണ്. ഒറ്റവരി ഗതാഗതമായിരിക്കും നടത്തുക.
കഴിഞ്ഞ ദിവസം ആലുവയിലും ചരക്കുവണ്ടി പാളം തെറ്റിയിരുന്നു.






