
മമ്മൂട്ടിയുടെയും ദുല്‍ഖര്‍ സല്‍മാന്റെയും ഏറ്റവും പുതിയ ചിത്രങ്ങള്‍ ഒരേ ദിവസം റിലീസിനെത്തുന്നു.
അമല്‍ നീരദ് സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം ഭീഷ്മപര്‍വവും കോറിയോ ഗ്രാഫര്‍ ബൃന്ദ മാസ്റ്ററുടെ കന്നി സംവിധാന സംരഭമായൊരുങ്ങുന്ന ദുല്‍ഖര്‍ സല്മാന് ചിത്രം ഹേ സിനാമികയുമാണ് ഒരേ ദിവസം പ്രദര്‍ശനത്തിനെത്തുന്നത്. മാര്‍ച്ച് 3 ന് രണ്ട് ചിത്രങ്ങളും തീയേറ്റുകളിലെത്തും.
അമല്‍ നീരദ് -മമ്മൂട്ടി കൂട്ടുകെട്ടിലൊരുങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രം ബിഗ് ബി പുറത്തിറങ്ങി 14 വര്‍ഷത്തിനു ശേഷം എത്തുന്ന ഭീഷ്മ പര്‍വം പ്രഖ്യാപന സമയം മുതല്‍ സ്രദ്ധ നേടിയിരുന്നു. ഗ്യാങ്സ്റ്റര്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രമാണിത്. മൈക്കിള്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.
ചിത്രത്തിലെ മമ്മൂട്ടിയുടെ ഗെറ്റപ്പുകള്‍ നേരത്തെ തരംഗമായി മാറിയിരുന്നു. സംബിന് ഷാഹിര്‍, ശ്രീനാഥ് ഭാസി, തബു, ഫര്ഹാന് ഫാസില്‍, ഷൈന്‍ ടോം ചാക്കോ തുടങ്ങി വലിയ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ആനന്ദ് സി ചന്ദ്രനാണ് ക്യാമറ. വിവേക് ഹര്ഷന് എഡിറ്റിങ്ങും സുഷിന് ശ്യാം സംഗീതവും നിര്‍വഹിക്കുന്നു.
ദ്വിഭാഷാ ചിത്രമായാണ് ഹേ സിനാമിക ഒരുങ്ങുന്നത്. ചിത്രത്തില്‍ യാഴാന്‍ എന്ന കഥാപാത്രത്തെയാണ് ദുല്‍ഖര്‍ അവതരിപ്പിക്കുന്നത്. അദിതി റാവു ഹൈദരിയും കാജല്‍ അഗര്‍വാളുമാണ് ചിത്രത്തിലെ നായികമാര്‍.
Our dearest @BrindhaGopal1 master's directorial debut #HeySinamika coming to cinema from March 3rd.
Gear up for the quirky rom-com ft @MsKajalAggarwal @aditiraohydari and myself.
Music - #GovindVasantha & Story - @madhankarky#HeySinamikaFromMarch3 #DQ33 pic.twitter.com/po6GUfDizL— Dulquer Salmaan (@dulQuer) February 5, 2022
ഗോവിന്ദ് വസന്തയാണ് ചിത്രത്തിന് വേണ്ടി ഗാനങ്ങള്‍ ഒരുക്കുന്നത്. ചിത്രത്തില്‍ ഒരു ഗാനം ദുല്‍ഖറും ആലപിക്കുന്നുണ്ട്. ഒരു റൊമാന്റിക് എന്റര്‍ടെയ്നറായ ഹേയ് സിനാമിക ജിയോ സ്റ്റുഡിയോയും ഗ്ലോബല്‍ വണ്‍ സ്റ്റുഡിയോസും ചേര്‍ന്നാണ് നിര്‍മിക്കുന്നത്.






