
വ്യത്യസ്തമായ കഥാപാത്രങ്ങള്‍ കൊണ്ടും മികവുറ്റ വേഷപകര്‍ച്ച കൊണ്ടും പ്രേക്ഷകമനസ്സില്‍ ഇടം നേടിയ അഭിനേതാവാണ് ജയസൂര്യ. ജയസൂര്യയുടെ കുടുംബവും പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. ഡിസൈനിംഗ് മേഖലയില്‍ കഴിവു തെളിയിച്ച സരിത ജയസൂര്യയും ഹ്രസ്വചിത്ര സംവിധാനത്തിലൂടെ കഴിവു തെളിയിച്ച അദ്വൈതും, നൃത്തത്തിലൂടെ മകള്‍ വേദയും പ്രേക്ഷകര്‍ക്ക് പരിചിതരാണ്. ഇപ്പോള്‍ വേദയുടെ ഏറ്റവും പുതിയ നൃത്ത വീഡിയോ ഇന്‍സ്റ്റഗ്രാമിലുടെ ഷെയര്‍ ചെയ്തിരിക്കുന്നത് ജയസൂര്യയാണ്. നേരത്തേയും വേദ തന്റെ സ്വതസിദ്ധമായ ശൈലിയിൽ വെസ്റ്റേൺ സ്റ്റൈലിൽ നൃത്തം ചെയ്യുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയകളിൽ ശ്രദ്ധേയമായി മാറിയിരുന്നു. ഇപ്പോള്‍ ബോളിവുഡ് ചിത്രമായ ‘ഒകെ ജാനു’വിലെ പാട്ടിനനുസരിച്ചാണ് വേദ നൃത്തം ചെയ്തിരിക്കുന്നത്. വേദയുടെ ചടുലമായ നൃത്തവും ക്യൂട്ട് ലുക്കും ആകര്‍ഷകമായ ഡ്രസിംഗും സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗായിരിക്കുകയാണ്. സരിത ജയസൂര്യയും ഇത് ഷെയര്‍ ചെയ്തിട്ടുണ്ട്.
മുൻപും മകളുടെ നൃത്ത ച്ചുവടുകളുടെ വീഡിയോകൾ ജയസൂര്യ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. വേദയുടെ നൃത്ത വീഡിയോ ക്യാമറയിൽ പകർത്തിയിരിക്കുന്നത് ചേട്ടൻ അദ്വൈതാണ്. ഷോർട്ട് ഫിലിം സംവിധാനം ചെയ്തും ചില ചിത്രങ്ങളിൽ അഭിനയിച്ചും അദ്വൈത് പ്രേക്ഷകശ്രദ്ധ ആകർഷിച്ചിരുന്നു.






