
മലയാളസിനിമാപ്രേക്ഷകരുടെ മനസ്സില്‍ എന്നും ഹിറ്റായി നിലനില്‍ക്കുന്ന ജോഡികളാണ് ശങ്കറും മേനകയും. അന്നും ഇന്നും നിരവധി ആരാധകരാണ് ഈ ജോഡികള്ക്കുണ്ട്. നീണ്ട ഇടവേളക്ക് ശേഷം ആ കൂട്ടുകെട്ട് ഭ്രമത്തിലൂടെ ആ ജോഡിയെ പ്രേക്ഷകര്‍ വീണ്ടും കണ്ടു. മേനകയുമായി കുടുംബവുമായും അടുത്ത ബന്ധമാണ് ശങ്കറിനുള്ളത്. ഇപ്പോഴിതാ ശങ്കറിനൊപ്പം നില്ക്കുന്ന മേനകയുടെ മകളും നടിയുമായ കീര്‍ത്തി സുരേഷിന്റെ ചിത്രങ്ങളാണ് സോഷ്യല്‍മീഡിയയില്‍ ശ്രദ്ധ നേടുന്നത്. ശങ്കര്‍ തന്നെയാണ് ഈ ചിത്രം പോസ്റ്റ് ചെയ്തത്. കീര്‍ത്തിയെ ചേര്‍ത്തുപിടിച്ചായിരുന്നു ശങ്കര്‍ പോസ് ചെയ്തത്. സുരേഷ് കുമാറിനും മേനകയ്ക്കുമൊപ്പമായി ശങ്കറിന്റെ ഭാര്യയും മകനുമുള്ള ചിത്രങ്ങളുമുണ്ട്. പതിവ് പോലെ തന്നെ ചിരിച്ച മുഖത്തോടെയായാണ് കീര്‍ത്തി ഫോട്ടോയ്ക്ക് പോസ് ചെയ്തത്. അമ്മയുടെ ഹിറ്റ് നായകനൊപ്പം കീര്‍ത്തി ഉടനെ അഭിനയിക്കുമോ, അതിനു വേണ്ടിയുള്ള കൂടിക്കാഴ്ചയാണോ ഇതെന്ന് സംശയത്തോടെ ആരാധകര്‍ കമന്റുകള്‍ ചെയ്യുന്നുണ്ട്.
ശങ്കര്‍-മേനക ജോഡികള്‍ മലയാളത്തിന് ഒരുപാട് ഹിറ്റുകള്‍ നല്‍കിയിട്ടുണ്ട്. ശങ്കറിന് ഏറ്റവും യോജ്യയായ നായിക മേനക ആണെന്നാണ് സിനിമാപ്രേമികള്‍ ഒന്നടങ്കം പറഞ്ഞിരുന്നത്. ഇരുവരും വിവാഹിതരാകണമേ എന്ന് അക്കാലത്ത് ആരാധകര്‍ പ്രാര്‍ഥിച്ചിരുന്നു. വീണ്ടും ഇവരൊരുമിച്ചെത്തിയ ഭ്രമം എന്ന സിനിമ അതുകൊണ്ട് ശ്രദ്ധിക്കപ്പെട്ടിരുന്നു. ശങ്കര്‍ ഭ്രമത്തില്‍ അഭിനയിക്കണമെന്നത് നായകന് പൃഥ്വിരാജ് അടക്കമുള്ള അണിയറപ്രവര്‍ത്തകരുടെ ആഗ്രഹമായിരുന്നു. അതിനായി ഏറെനാള്‍ കാത്തിരുന്ന് ആണ് വിദേശത്ത് താമസിക്കുന്ന ശങ്കറിനെ സിനിമക്കായി നാട്ടിലേക്ക് ക്ഷണിച്ച് വരുത്തിയത്. ശങ്കര്‍ കൂടി അഭിനയിക്കുന്നുണ്ട് എന്നതിനാല്‍ തന്നെ ഭ്രമം ഏറെ ശ്രദ്ധ നേടി. യഥാര്‍ത്ഥ ജീവിതത്തില്‍ നിര്‍മാതാവ് സുരേഷ് കുമാറിനെയാണ് മേനക വിവാഹം ചെയ്തതെങ്കിലും ശങ്കറാണ് മേനകയുടെ ഭര്‍ത്താവെന്ന് പലരും തെറ്റിദ്ധരിച്ചിരുന്ന കാലവുമുണ്ടായിരുന്നു. വര്‍ഷങ്ങള്‍ക്കിപ്പുറവും അടുത്ത സുഹൃത്തുക്കളാണ് മേനകയും ശങ്കറും. മേനകയുടേയും സുരേഷിന്റേയും മക്കളും സിനിമയില്‍ സജീവമാണ്. കീര്‍ത്തി അഭിനയം തെരഞ്ഞെടുത്തപ്പോള്‍ മൂത്തമകള്‍ രേവതി സംവിധാനത്തിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. തെന്നിന്ത്യയില്‍ ഏറ്റവും താരമൂല്യമുള്ള നായികയാണ് ഇന്ന് കീര്‍ത്തി സുരേഷ്.






