
റേഡിയോ ജോക്കിയായി കരിയര്‍ ആരംഭിച്ച് വീഡിയോ ജോക്കിയും കൊമേഡിയനും പ്രശസ്ത നടനുമായി മാറിയ താരമാണ് ആര്‍ജെ ബാലാജി. ചെറിയ വേഷങ്ങളില്‍ തുടങ്ങി നയന്‍താര ചിത്രം മൂക്കുത്തി അമ്മനിലെ നായകനും സഹ സംവിധായകനുമായ ബാലാജി സ്വപ്ന വാഹനം സ്വന്തമാക്കിയിരിക്കുന്നു. ബ്രിട്ടീഷ് വാഹന നിര്‍മാതാക്കളായ മിനിയുടെ കണ്‍ട്രിമാനാണ് താരത്തിന്റെ ഏറ്റവും പുതിയ വാഹനം.
മിനി നിരയിലെ ലക്ഷ്വറി സബ്കോംപാക്റ്റ് ലക്ഷ്വറി ക്രോസ്ഓവര്‍ എസ്യുവിയാണ് കണ്ട്രിമാന്. നാലു പതിപ്പായ വാഹനം മിനിയുടെ ഏറ്റവും കരുത്തുറ്റ കാറുകളിലൊന്നാണ്.
രണ്ടു ലീറ്റര്‍ നാലു സിലണ്ടര്‍ എന്‍ജിനാണ് വാഹനത്തിന് കരുത്തു പകരുന്നത്. 192 എച്ച്പി കരുത്തും 280 എന്‍എം ടോര്‍ക്കുമുണ്ട് വാഹനത്തിന്. ഏഴ് സ്പീഡ് ഡബിള്‍ ഡ്യുവല്‍ ക്ലച്ച് സ്റ്റെപ്ട്രോണിക് ട്രാന്സ്മിഷന്. പൂജ്യത്തില്‍ നിന്ന് 100 വേഗം കൈവരിക്കാന്‍ 7.5 സെക്കന്‍ഡ് മതി ഈ കരുത്തന്. രണ്ടു മോഡലുകളിലായി ലഭിക്കുന്ന കാറിന്റെ എക്സ്ഷോറൂം വില ആരംഭിക്കുന്നത് ഏകദേശം 41 ലക്ഷം രൂപയിലാണ്.






