
നടി ശില്പ ബാലയുടെ സംവിധാനത്തില്‍ എത്തിയ ആനിമേറ്റഡ് വീഡിയോ മ്യൂസിക് ആല്‍ബം ‘പൈങ്കിളി പാട്ട്’ ശ്രദ്ധേയമാകുന്നു. ശില്പ ബാലയുടെ സുഹൃത്തുക്കളായ ഭാവന, രമ്യാ നമ്പീശൻ, ഷഫ്ന, സയനോര തുടങ്ങിയവര്‍ വിഡിയോയില്‍ കഥാപാത്രങ്ങളാകുന്നു. ശില്പയുടെ അടുത്ത സുഹൃത്തുക്കളുടെ സൗഹൃദവും പ്രണയവുമൊക്കെയാണ് വീഡിയോയിലുള്ളത്.
വിനായക് എസ് കുമാറാണ് വരികള്‍ എഴുതിയിരിക്കുന്നത്. സംഗീതം നല്‍കിയിരിക്കുന്നത് വികാസ് അല്‍ഫോന്‍സ് ആണ്. വികാസാണ് പാടിയിരിക്കുന്നതും. ടൈറ്റില്‍സ്- ജോസഫ് സാവിയോ സി ജെ. ഇല്ലസ്ട്രേഷന് കോര്‍ഡിനേറ്റര്‍- ജോണി ഫ്രെയിംസ്.






