
റിലീസിനൊരുങ്ങുന്ന ഇന്ത്യയിലെ ഏറ്റവും പുതിയ ചിത്രങ്ങളില്‍ ഒന്നാം സ്ഥാനത്ത് ബി.ഉണ്ണികൃഷ്ണന് സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം ആറാട്ട്. പ്രമുഖ ഓണ്‍ലൈന്‍ ഡേറ്റാ ബേസ് ആയ ഐഎംഡിബിയുടെ പട്ടികയിലാണ് ആറാട്ട് ഒന്നാമത് ഇടം പിടിച്ചത്.
രാജമൗലി ചിത്രം ആര്‍ആര്‍ആര്‍ രണ്ടാഗ സ്ഥാനത്തും ആലിയ ഭട്ട് നായികയാകുന്ന ഗാംഗുഭായി മൂന്നാം സ്ഥാനത്തും എത്തി. അജയ് ദേവ്ഗണ് ചിത്രം രുദ്രയാണ് നാലാം സ്ഥാനത്ത്. ക്രൈം ത്രില്ലറായ ലവ് ഹോസ്റ്റല്‍, എതെസ്ഡേ, മിഥ്യ, രാധേ ശ്യം, ജണ്ട്, വലിമൈ എന്നിവയാണ് ആദ്യ പത്തില്‍ ളള മറ്റു ചിത്രങ്ങള്‍.
ഫെബ്രുവരി 18 ന് റിലീസിനൊരുങ്ങുന്ന ആറാട്ടിന്റെ ബുക്കിങ് കഴിഞ്ഞ ദിവസമാണ് ആരംഭിച്ചത്. ആദ്യ ദിനം തന്നെ മികച്ച പ്രതികരണങ്ങളാണ് തിയറ്ററുകളില്‍ നിന്നും ലഭിച്ചത്.






