
ബോളിവുഡിലെ സൂപ്പര്‍ഹിറ്റ് സംവിധായകനായ സഞ്ജയ് ലീല ബന്‍സാലിയുടെ എല്ലാ ചിത്രങ്ങളും പ്രേക്ഷകര്‍ ആകാംഷയോടെ കാത്തിരിക്കുന്നതാണ്. ആലിയ ഭട്ടിനെ കേന്ദ്ര കഥാപാത്രമാക്കി സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് ‘ഗംഗുഭായി കത്തിയവാഡി’. സിനിമയുടെ ട്രെയിലറുകളും റിലീസായ ഗാനങ്ങളുമൊക്കെ പ്രേക്ഷകഹൃദയം കീഴടക്കിയതാണ്. കാമാത്തിപ്പുര പശ്ചാത്തലമാക്കുന്ന ചിത്രം ഹുസൈൻ സെയ്ദിയുടെ മാഫിയ ക്വീൻസ് ഓഫ് മുംബൈ എന്ന പുസ്തകത്തെ അടിസ്ഥാനമാക്കിയാണ് നിർമ്മിച്ചിരിക്കുന്നത്. ഏറ്റവും വലിയ വേശ്യാലയ മാഡമായ ഗംഗുബായിയെ ചുറ്റിപ്പറ്റിയാണ് ഇത്. ചിത്രം ഈ മാസം 25ന് തിയറ്ററുകളില്‍ എത്തും. എന്നാലിപ്പോഴിതാ ചിത്രത്തിനെതിരെ യഥാര്‍ത്ഥ ഗംഗുഭായിയുടെ കുടുംബം രംഗത്തെത്തിയിരിക്കുകയാണ്. ചിത്രത്തിന്റെ റിലീസ് തടയണമെന്നാണ് കുടുംബം ആവശ്യപ്പെട്ടിരിക്കുന്നത്. ഗംഗുഭായിയുടെ ദത്തുപുത്രനാണ് കേസ് കൊടുത്തിരിക്കുന്നത്.
‘‘അമ്മയെ വേശ്യയായി ചിത്രീകരിക്കാൻ ആരും ആഗ്രഹിക്കുന്നില്ല, ഒരു വേശ്യയുടെ മകൻ പോലും അത് ആഗ്രഹിക്കില്ല, ഇത് പണത്തിന് വേണ്ടി, ഒരു വ്യക്തിയുടെ സ്വഭാവത്തെ ഹനിക്കുന്നു, ഇത് അമ്മയുടെയും മകന്റെയും പ്രശ്നമല്ല. , ഇത് ഓരോ സ്ത്രീയുടെയും ബഹുമാനത്തിന്റെയും അന്തസ്സിന്റെയും പ്രശ്നമാണ്, ഒരു സ്ത്രീയും ഇത്തരത്തിൽ നഗ്നമായും അശ്ലീലമായും ചിത്രീകരിക്കപ്പെടാൻ ആഗ്രഹിക്കില്ല. അമ്മയെ ഒരു അഭിസാരികയാക്കി ചിത്രീകരിച്ചു. ജനങ്ങള്‍ അമ്മയെക്കുറിച്ച് പറയാന്‍ പാടില്ലാത്ത കാര്യങ്ങള്‍ പറയുന്നു എന്നാണ് ആ മകന് പറയുന്നത്.
ഹുസൈൻ സെയ്ദി തന്റെ പുസ്തകത്തിൽ എഴുതിയത് ഞങ്ങൾ വിശ്വസിച്ചാലും, ഗംഗുബായി ഒരിക്കലും വേശ്യയാകാൻ ആഗ്രഹിച്ചിരുന്നില്ല. അപ്പോൾ ആ സ്ത്രീയെ വേശ്യയായി ചിത്രീകരിക്കാൻ ആഗ്രഹിക്കുമോ? അവൾ ഒരു സാമൂഹിക പ്രവർത്തകയാണെന്നും അവളുടെ കുടുംബം അറിയിച്ചു. മൊറാർജി ദേശായിയും ജവഹർലാൽ നെഹ്റുവും അടൽ ബിഹാരി വാജ്പേയിയും തിരഞ്ഞെടുപ്പ് വേളയിൽ അവളുടെ വീട് സന്ദർശിക്കാറുണ്ടായിരുന്നു, കാരണം അവർ ആ സമയത്ത് കാമാഠിപുരയിലെ അറിയപ്പെടുന്ന മുഖമായിരുന്നു. അവർ വേശ്യകളുടെ അവകാശങ്ങൾക്ക് വേണ്ടി പോരാടി. ഗംഗുഭായിയെ സിനിമയില്‍ അവതരിപ്പിച്ചിരിക്കുന്ന രീതി തീര്‍ത്തും തെറ്റാണ്. ഒരു സാമൂഹ്യപ്രവര്‍ത്തകയെ ആണ് ഇത്തരത്തില്‍ ചിത്രീകരിച്ചിരിക്കുന്നത്. ഇത് ഏതെങ്കിലും കുടുംബത്തിന് ഇഷ്ടപ്പെടുമോ’’ ഗംഗുബായിയെ ദത്തെടുത്ത കുടുംബത്തിന്റെ അഭിഭാഷകൻ നരേന്ദ്ര ദുബെ പറഞ്ഞത് ഇങ്ങനെ. ട്രെയ്ലര് റിലീസ് ചെയ്തത് മുതല്‍ കുടുംബം വല്ലാത്ത അവസ്ഥയിലാണെന്ന് അഭിഭാഷകന് നരേന്ദ്ര ദുബെ പറയുന്നു. കുടുംബം അപകീർത്തിപ്പെടുത്തൽ, സ്റ്റേ എന്നിവയാണ് സഞ്ജയ് ലീല ബൻസാലിക്കും ഹുസൈൻ സെയ്ദിക്കുമെതിരെയുള്ള ചാര്‍ജ്ജുകള്‍.
2021ല്‍ ചിത്രത്തിനെതിരെ കുടുംബം ഹര്‍ജി സമര്‍പ്പിച്ചിരുന്നു. പിന്നാലെ മുംബൈ കോടതി സംവിധായകന് സഞ്ജയ് ലീല ബന്‍സാലി, ആലിയ ഭട്ട് എന്നിവര്‍ക്കെതിരെ സമന്‍സ് അയച്ചു. ശേഷം ബോംബെ ഹൈക്കോടതി സിനിമയ്ക്കെതിരേയുള്ള നടപടികള്‍ക്ക് ഇടക്കാല സ്റ്റേ നല്‍കുക ആയിരുന്നു. ഹുസൈന് സെയ്ദിയുടെ 'മാഫിയ ക്വീന്‍സ് ഓഫ് മുംബൈ' എന്ന പുസ്തകത്തിലെ ഗംഗുഭായ് കൊത്തേവാലി എന്ന സ്ത്രീയുടെ ജീവിതകഥയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടതാണ് ചിത്രം. 2019 അവസാനം ആദ്യ ഷെഡ്യൂള്‍ ആരംഭിച്ച ചിത്രീകരണം കൊവിഡ് പശ്ചാത്തലത്തില്‍ മാസങ്ങളോളം മുടങ്ങിയിരുന്നു.
അജയ് ദേവഗണും ചിത്രത്തില്‍ പ്രധാനവേഷം കൈകാര്യം ചെയ്യുന്നുണ്ട്. 'കരീം ലാല'യെന്ന കഥാപാത്രമായിട്ടാണ് അജയ് ദേവ്ഗണ് എത്തുന്നത്. സുദീപ് ചാറ്റര്‍ജിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. ആലിയയുടെ കരിയറിലെ മികച്ച പ്രകടനങ്ങളിലൊന്നായിരിക്കും ഗംഗുഭായി എന്നാണ് പ്രതീക്ഷ.‘പദ്മാവതി’നു ശേഷം എത്തുന്ന സഞ്ജയ് ലീല ബന്‍സാലി ചിത്രമാണ് ‘ഗംഗുഭായി കത്തിയവാഡി’. ബന്‍സാലി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സഞ്ജയ് ലീല ബന്‍സാലിയും പെന്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ ഡോ. ജയന്തിലാല്‍ ഗാഡയും ചേര്‍ന്നാണ് നിര്‍മ്മാണം.






