ചോറ്റാനിക്കര: അനുഗ്രഹദായിനിയായ ചോറ്റാനിക്കര അമ്മയുടെ നടയില്‍ മകം തൊഴലിനായി തെന്നിന്ത്യന്‍ സൂപ്പര്‍ നടി നയന്‍താര. സംവിധായകൻ വിഘ്നേഷ് ശിവനൊപ്പമായിരുന്നു താരം ദേവീ സന്നിധിയിൽ എത്തിയത്. ഇന്നലെ ഉച്ചക്ക് ഒരുമണിയോടെയാണ് നയന്‍താര ക്ഷത്രത്തില്‍ ദേവസ്വം ഓഫിസ് മുറിയില്‍ എത്തിയത്. പോലീസ് സുരക്ഷയിലെത്തിയ നടിയെ ദേവസ്വം അധികൃതര്‍ സ്വീകരിച്ചു. വി.വി.ഐ.പി ക്യൂവില്‍ നിര്‍ത്തി ദര്‍ശനം സാധ്യമാക്കാം എന്നറിയച്ചതോടെ താരപരിവേഷമേതുമില്ലാതെ നടി ദേവസ്വം ജീവനക്കാരോടും മറ്റും കുശലം പറഞ്ഞു
സന്ദര്‍ശകമുറിയില്‍ വിശ്രമിച്ചു. മകം തൊഴലിനായി നട തുറക്കുന്നതിനു കുറച്ചു മുന്‍പ് നടിക്കു വി.വി.ഐ.പി ക്യൂവില്‍ അവസരം നല്കി. ചോറ്റാനിക്കര അമ്മയെ മനംകുളിര്‍ക്കെ തൊഴുതു വഴിപാടുകളും നടത്തിയ ശേഷമാണ് നടി മടങ്ങിയത്. മകം തൊഴാന്‍ എത്തിയ ഭക്തര്‍ നടിയെ ഒരു നോക്ക് കാണുവാന്‍ തിരക്കുകൂട്ടി. ജയറാമിന്റെ ഭാര്യ നടി പാര്‍വ്വതിയും ഇന്നലെ മകം തൊഴാന്‍ എത്തിയിരുന്നു.






