
പോര്ച്ചുഗലിലെ അസോര്സ് ദ്വീപിന്റെ തീരത്ത് നാലായിരത്തോളം ആഡംബര കാറുകള് വഹിക്കുന്ന ചരക്കു കപ്പലിന്റെ തീ ആളിപ്പടരുന്നു. ഫെലിസിറ്റി എയ്സ് എന്ന ചരക്കു കപ്പലിനാണ് തീപിടിച്ചത്. തീപിടുത്തത്തിന്റെ കാരണം ഇതുവരെയും വ്യക്തമായിട്ടില്ല. പോര്ഷെ, ഓഡി, ലംബോര്ഗിനി എന്നിവ ഉള്പ്പെടെ നാലായിരത്തോളം വാഹനങ്ങള്ക്കാണ് തീപിടിച്ചത്.
കപ്പലിന്റെ ഇന്ധന ടാങ്കിന് അടുത്തുവരെ തീ എത്തി എന്നാണു ലഭിക്കുന്ന സൂചന. ഇനിയും തീ നിയന്ത്രിക്കാനായില്ലെങ്കില് കപ്പല് പൂര്ണമായി കത്തിത്തീരാനും സാധ്യതയുണ്ട്. ബ്രാന്ഡുകളുടെ ഉടമസ്ഥരായ ഫോക്സ്വാഗണ്, കപ്പലിലുള്ള മൊത്തം കാറുകളുടെ എണ്ണം സ്ഥിരീകരിച്ചിട്ടില്ല, കൂടുതല് വിവരങ്ങള്ക്കായി കാത്തിരിക്കുകയാണെന്നാണ് ഷിപ്പ് മാനേജര് മത്സുയി പറഞ്ഞു.
കാര്ഗോ ഹോള്ഡിലാണ് തീയുണ്ടായത്. ഉടന്തന്നെ തീ മറ്റുഭാഗങ്ങളിലേയ്ക്ക് അതിവേഗം പടരുകയും ചെയ്തു. കപ്പലിലെ 22 ജീവനക്കാരെയും രക്ഷപെടുത്തി. ഹെലികോപ്റ്റര് വഴിയാണ് ജീവനക്കാരെ രക്ഷപെടുത്തിയത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് അറ്റ്ലാന്റിക് മധ്യത്തില്വെച്ച് കപ്പലിന് തീ പിടിച്ചത്. 200 മീറ്റര് നീളമുള്ള ഫെലിസിറ്റി എയ്സ് കപ്പലിന് 17,000 ടണ്ണിലധികം ചരക്ക് കൊണ്ടുപോകാന് കഴിയും. മൂന്ന് ഫുട്ബോള് മൈതാനങ്ങളുടെ വലിപ്പത്തിന് തുല്യം വലിപ്പമുള്ള ഭീമന് കപ്പലാണ് ഇത്. ജര്മ്മനിയിലെ എംഡനില് നിന്ന് റോഡ് ഐലന്ഡിലെ ടെക്സാസ് ഹൂസ്ററണിലെയ്ക്കും കാനഡയിലെ ഡേവിസ്വില്ലി തുറമുഖത്തേക്കുള്ള യാത്രയ്ക്കിടെയാണ് തീപിടുത്തമുണ്ടായത്.







Comments