പാര്‍ലമെന്റ് യോഗം ഒഴിവാക്കി ഫുട്ബോള്‍ കളിക്ക് റഫറി നില്ക്കാന് പോയ പാര്ലമെന്റംഗത്തിനെതിരേ രാജി ആവശ്യം ശക്തമായി. സ്കോട്ടിഷ് പാര്‍ലമെന്റംഗം ഡഗ്ളസ് റോസ്സാണ് വിവാദത്തില്‍ കുരുങ്ങിയിരിക്കുന്നത്. പാര്‍ലമെന്റംഗം ആണെങ്കിലും ഒന്നാന്തരം റഫറി കൂടിയായ ഇദ്ദേഹം റയല്‍ മാഡ്രിഡിന്റെ കളിയില്‍ ലൈന്സ്മാന് നില്ക്കാന് വേണ്ടി കഴിഞ്ഞ ദിവസം സഭയുടെ പരിപാടി ഒഴിവാക്കി.
പാര്‍ലമെന്റംഗം എന്നതാണ് ആദ്യ ജോലിയെങ്കിലും ഇടയ്ക്കിടെ കക്ഷി റഫറി നില്‍ക്കാനും പോകാറുണ്ട്. കഴിഞ്ഞ ദിവസം യുവേഫാ ചാമ്പ്യന്‍സ് ലീഗില്‍ പോര്‍ച്ചുഗീസ് ക്ളബ്ബ് സ്പോര്‍ട്ടിംഗ് ലിസ്ബനും സ്പാനിഷ് വമ്പന്മാരായ റയലും തമ്മിലുള്ള മത്സരത്തില്‍ ഡഗ്ളസ് അസിസ്റ്റന്റ് റഫറിയായി സേവനം അനുഷ്ഠിക്കേണ്ടി വന്നിരുന്നു. എന്നാല്‍ അന്നു തന്നെയായിരുന്നു പാര്‍ലമെന്റ് കമ്മറ്റി മീറ്റിംഗും. എന്നാല്‍ ജനസേവനത്തിന് മുകളില്‍ കളിയെടുത്തു വച്ച ഡഗ്ളസ് ലിസ്ബണിലേക്ക് പോയി.

സംഭവത്തില്‍ ഡഗ്ളസിനെതിരേ രൂക്ഷ വിമര്‍ശനമാണ് പ്രതിപക്ഷം നടത്തിയത്. അസാധാരണ പെരുമാറ്റം എന്നായിരുന്നു എസ്എന്‍പി എംഎസ്പിയായ ബെന്‍ മാക് ഫേഴ്സണ്‍ തുറന്നടിച്ചത്. ഡഗ്ളസ് മൂന്ന് ജോലികള്‍ ചെയ്യുന്നത് അലോസരവും ബഹുമാനമില്ലാത്ത പണിയുമാണെന്ന് മക് ഫേഴ്സണ്‍ പറഞ്ഞു. കഴിഞ്ഞ തവണയും സമാനഗതി വന്നെങ്കിലും ഇനി വിസിലൂതില്ല ഇത് അവസാനത്തേത് എന്നായിരുന്നു ഡഗ്ളസിന്റെ ന്യായീകരണം. എന്നാല്‍ വീണ്ടും ആവര്‍ത്തിക്കുകയായിരുന്നു. എന്നാല്‍ ഇത്തവണ ചുവപ്പുകാര്‍ഡ് കാണുക തന്നെ ചെയ്യുമെന്നാണ് വിവരം.
അതേസമയം തന്നെ തെരഞ്ഞെടുത്ത ജനങ്ങളുടെ ഖേദത്തെയും അപലപിക്കലിനെയും അവഗണിച്ച് ജനസേവകന് എന്ന നിലയിലുള്ള ഉത്തരവാദിത്വത്തിനും മേല്‍ ഫുട്ബോളിനെ പ്രതിഷ്ഠിച്ചിരിക്കുന്ന ഡഗ്ളസിന് തന്റെ ഈ ആഴ്ചാവസാന ജോലി നല്‍കുന്നത് വര്‍ഷം 40,000 പൗണ്ട് സമ്പാദ്യമാണ്. യൂറോപ്പിലെ വിവിധ നഗരങ്ങളിലേക്കുള്ള യാത്രാ ചെലവുകള്‍ക്ക് പുറമേയാണ് ഈ തുക.

Comments