‘‘എന്നും വിളിക്കുമായിരുന്നു, എല്ലാ വിശേഷങ്ങളും പങ്കുവയ്ക്കുമായിരുന്നു... ഈ വേര്‍പാടിലൂടെ നഷ്ടമായത് ആ വിളികളാണ്... അസുഖമാണെന്നറിഞ്ഞപ്പോഴും ഒരു മടങ്ങിവരവ് പ്രതീക്ഷിച്ചിരുന്നു. പക്ഷേ, ഇത്...’’ പറയുന്നതിനിടയില്‍ മലയാളത്തിന്റെ പ്രിയ നടി ഷീലയ്ക്ക് വാക്കുകള്‍ മുറിഞ്ഞു പോകുന്നു.
കെ.പി.എ.സി ലളിത എന്ന അതുല്യപ്രതിഭയുടെ വേര്‍പാടിലൂടെ മലയാളസിനിമയ്ക്ക് മാത്രമല്ല കണ്ടു പരിചയിച്ച എല്ലാവര്ക്കും നഷ്ടമായത് വാത്സല്യം നിറയ്ക്കുന്ന ഒരു അമ്മയെയാണ്, അല്പ്പസ്വല്പം കുശുമ്പുമുള്ള നിറയെ സ്നേഹവുമുള്ള ഒരു ചേച്ചിയെയാണ്, കുരുത്തക്കേടുകള്‍ക്ക് കൂട്ടു നില്ക്കുന്ന ഒരു മുത്തശ്ശിയെയാണ്...
സ്കൂള്‍ കാലം മുതല്‍ നൃത്തത്തിലായിരുന്നു ലളിതയ്ക്ക് താത്പര്യം പിന്നീട് കെ.പി.എ.സിയിലൂടെ നാടകത്തിലുമെത്തി. വളരെ ചുരുങ്ങിയ കാലംകൊണ്ടു തന്നെ നാടകവേദികളിൽ കെ.പി.എ.സി ലളിത ശ്രദ്ധനേടി. തോപ്പിൽഭാസിയുടെ കൂട്ടുകുടുംബം എന്ന നാടകം 1969-ൽ കെ.എസ്. സേതുമാധവൻ സിനിമയാക്കിയപ്പോള്‍ വെള്ളിത്തിരയിലും ലളിത അരങ്ങേറ്റം കുറിച്ചു. പിന്നീടിങ്ങോട്ട് എണ്ണിയാലൊടുങ്ങാത്ത കഥാപാത്രങ്ങള്‍. നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി, ഒതേനന്റെ മകൻ, വാഴ്വെ മായം, ത്രിവേണി, അനുഭവങ്ങൾ പാളിച്ചകൾ, ഒരു സുന്ദരിയുടെ കഥ, സ്വയംവരം തുടങ്ങി സത്യനും നസീറിനുമൊപ്പം ഒരുപാട് സിനിമകളില്‍ സഹനായിക വേഷങ്ങളില്‍ ലളിത തിളങ്ങി. പണ്ടത്തെ തലമുറയില്‍ തുടങ്ങി ഇന്നത്തെ തലമുറയില്‍ വരെയെത്തി നില്ക്കുന്നു ആ സാന്നിധ്യം. സഹതാരമായെത്തി പതിറ്റാണ്ടുകളോളം സിനിമയില്‍ നിറസാന്നിധ്യമായി നിറഞ്ഞു നിന്നിരുന്നു ലളിത. തനിക്ക് മുന്പിലെത്തുന്ന വേഷങ്ങള്‍ എന്തും തന്നെയാകട്ടെ, ആ കഥാപാപാത്രത്തെ തികച്ചും സ്വഭാവികമായി തന്മയത്വത്തോടെ അവതരിപ്പിക്കാന്‍ ലളിതയ്ക്കു കഴിഞ്ഞു. അതു തന്നെയായിരുന്നു ഈ കലാകാരിയുടെ വിജയവും...
ആദ്യ സിനിമയായ കൂട്ടുകുടുംബത്തില്‍ പ്രേംനസീറിനും, സത്യനും, ഷീലയ്ക്കും ശാരദയ്ക്കുമൊപ്പമാണ് കെ.പി.എ.സി.ലളിത സ്ക്രീനിലെത്തിയത്. അന്നുമുതല്‍ ഇക്കഴിഞ്ഞ ദിനങ്ങള്‍ വരെ പരസ്പരം വല്ലാത്തൊരു ആത്മബന്ധം സൂക്ഷിച്ചവരാണ് ഷീലയും കെ.പി.എ.സി.ലളിതയും. സിനിമയ്ക്കുള്ളില്‍ മാത്രമല്ല അതിനു പുറത്തുള്ള ലോകത്തും ആത്മാര്‍ത്ഥമായ ഒരു അടുപ്പം ഇവര്‍ക്കിടയിലുണ്ടായിരുന്നു. അക്കാലത്ത് ഷൂട്ടിംഗിന് പോകുമ്പോള്‍ ഷീലയ്ക്കും ജയഭാരതിയ്ക്കുമൊപ്പമാണ് താന്‍ താമസിച്ചിട്ടുള്ളതെന്ന് ലളിതയും പറഞ്ഞിട്ടുണ്ട്. ആ അടുപ്പത്തിന്റെ സൗന്ദര്യം ഇന്നും മായാതെ മനസ്സില്‍ സൂക്ഷിക്കുന്നുണ്ട് പ്രിയ നടി ഷീല. ആ ഓര്‍മ്മകളിലേക്ക്....
‘‘വന്നകാലം മുതല്‍ ഞങ്ങള്‍ക്കിടയില്‍ ഒരു സൗഹൃദമുണ്ടായിരുന്നു. ഈയടുത്ത കാലം വരെ എപ്പോഴും കൂടെക്കൂടെ വിളിക്കുമായിരുന്നു. അസുഖമാകുന്നതിന് തൊട്ടു മുന്‍പു വരെ ആ വിളി ഉണ്ടായിരുന്നു. അതിനു തൊട്ടുമുന്‍പാണ് ഹൈദരാബാദില്‍ ഒരു ഫംഗ്ഷന് വന്നത്. അടുത്തടുത്ത റൂമിലാണ് ബുക്ക് ചെയ്തിരുന്നതെങ്കിലും ഒരേ മുറിയിലാണ് ഞങ്ങള്‍ താമസിച്ചത്. ബുഹാരി എന്ന ഹോട്ടലിലായിരുന്നു ഞങ്ങളുടെ താമസം. ഇടയ്ക്ക് ഭക്ഷണം കഴിക്കാന്‍ ഞാനും ലളിതയും എന്റെ സഹോദരിമാരും അമ്മയുമൊക്കെ ഒരുമിച്ചാണ് പോയിരുന്നത്. എന്റെ സഹോദരിമാര്‍ അന്നാണ് ലളിതയെ ആദ്യമായി കാണുന്നത്. ആ കാഴ്ചയ്ക്കു ശേഷം ലളിത ചേച്ചി എന്നല്ല, ബുഹാരി ചേച്ചി എന്നാണവര്‍ വിളിച്ചിരുന്നത്.
ഞങ്ങള്‍ അവസാനം കണ്ടതും ആ യാത്രയിലാണ്. അതോര്‍ക്കുമ്പോള്‍ വല്ലാത്തൊരു വിങ്ങല്‍. പോയി എന്നത് വിശ്വസിക്കാന്‍ പറ്റുന്നില്ല. പറഞ്ഞറിയിക്കാനാകാത്ത ഒരു വേദനയാണത്.’’ ഷീലയുടെ വാക്കുകളില്‍ ഗദ്ഗദം നിറയുന്നു.
‘‘ഇത്രയും യാഥാര്‍ത്ഥ്യമായി ഒരു കഥാപാത്രത്തെ അഭിനയിപ്പിക്കാന്‍ ഇനിയൊരാള്‍ ഈ സിനിമാലോകത്ത് ഇല്ല എന്നു തന്നെ പറയാം. ലളിതയെ സ്ക്രീനില്‍ കാണുമ്പോള്‍ വീട്ടിലുള്ള ഒരാളിനെ കാണുന്നതു പോലെയാണ്. വല്ലാത്തൊരു വേദനയാണ് ആ നഷ്ടം.
തുടക്കക്കാലം മുതല്‍ ഒരുപാട് സിനിമകളില്‍ ഞങ്ങള്‍ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. അവസാനം വരെ അതായത് കിടപ്പാകുന്നതു വരെ ഞങ്ങള്‍ പരസ്പരം വിളിക്കുമായിരുന്നു. എന്നും ഞങ്ങള്‍ക്കിടയില്‍ ഒരു സൗഹൃദമുണ്ടായിരുന്നു. മിക്കവാറും വിളിച്ച് കേരളത്തിലെ വിശേഷങ്ങളും ചെന്നൈയിലെ വിശേഷങ്ങളും ഞങ്ങള്‍ പങ്കുവയ്ക്കുമായിരുന്നു. വിളിക്കുമ്പോള്‍ ‘എന്താണ് കെ.പി.എ.സി. ലളിതേ വിശേഷങ്ങള്‍ ? എന്നാകും ഞാന്‍ ചോദിക്കുന്നത്. ഞാന്‍ മാത്രമേ കെ.പി.എ.സി.ലളിതേ എന്നു വിളിക്കൂ. ആ വിളിയെക്കുറിച്ചും ലളിത പലപ്പോഴും പറഞ്ഞിട്ടുണ്ട്. ‘എല്ലാവരും എന്നെ ലളിതേ എന്നേ വിളിക്കൂ, ഷീലാമ്മ മാത്രമാണ് കെ.പി.എ.സി.ലളിതേ എന്ന് വിളിക്കുന്നത് എന്ന് പറയുമായിരുന്നു.

‘‘കുറെ കാലങ്ങള്‍ക്കു ശേഷമാണ് ഞാനും ലളിതയും സത്യന് അന്തിക്കാടിന്റെ ‘മനസ്സിനക്കരെ’ സിനിമയില്‍ ഒരുമിച്ച് അഭിനയിക്കുന്നത്. ഒരുമിച്ച് വീണ്ടും അഭിനയിക്കാന്‍ കഴിയുന്നതിന്റെ സന്തോഷമായിരുന്നു ഞങ്ങള്‍ക്ക് രണ്ടാള്‍ക്കും. പരസ്പരം വിളിച്ച് വിശേഷങ്ങള്‍ അറിയാറുണ്ടായിരുന്നെങ്കിലും കാഴ്ചകള്‍ അപൂര്‍വ്വമായിരുന്നു. അതുകൊണ്ടു തന്നെ സെറ്റില്‍ വച്ച് കണ്ടപ്പോള്‍ ഞങ്ങള്‍ പരസ്പരം കെട്ടിപ്പിടിച്ച് കരഞ്ഞു. അഭിനയിക്കാന്‍ തുടങ്ങിയപ്പോള്‍ പഴയതു പോലെ തന്നെ ലളിതയെന്നെ അത്ഭുതപ്പെടുത്തി. വളരെ സ്വഭാവികമായി തന്മയത്വത്തോടെ ലളിത അഭിനയിക്കുന്നത് പണ്ടും ഞാന്‍ നോക്കി നിന്നിട്ടുണ്ട്. മനസ്സിനക്കരെയില്‍ ഒരുമിച്ച് അഭിനയിച്ചപ്പോഴും ആ സ്വഭാവിക അഭിനയം ഞാന്‍ നോക്കി നിന്നു. ഒരു അഭിനേത്രി എന്ന നിലയില്‍ അവരില്‍ നിന്ന് ഒരുപാട് പഠിക്കാനുണ്ടെന്ന് ഞാന്‍ മനസ്സില്‍ പലയാവര്‍ത്തി പറഞ്ഞു. ആ സിനിമയില്‍ പടിയിറങ്ങി പോകുന്ന സീനൊക്കെ എത്ര സുന്ദരമായിട്ടാണ് ലളിത അവതരിപ്പിച്ചത്. കണ്ടു നില്ക്കുന്ന ആരിലുമത് നൊമ്പരമുണര്‍ത്തും. മനസ്സിനക്കരെയ്ക്കു ശേഷം ‘സ്നേഹവീട്’ എന്ന സിനിമയിലും ഞങ്ങള്‍ ഒരുമിച്ച് അഭിനയിച്ചു. എന്നും എന്നെ അത്ഭുതപ്പെടുത്തിയിട്ടുള്ള കലാകാരിയാണ് ലളിത.
‘‘ഒരു നല്ല അമ്മയാണ്, നല്ല ഭാര്യയാണ് എല്ലാത്തിനുപരി എല്ലാവരുടെയും ആരൊക്കെയോ ആണെന്ന തോന്നലുണ്ടാക്കുന്ന പെരുമാറ്റമാണ് ലളിതയുടേത്. പുറംമോടികളില്ലാതെ സ്നേഹിക്കാനുള്ള ഒരു നല്ല മനസ്സുണ്ടായിരുന്നു ലളിതയ്ക്ക്. ഞാന്‍ സിനിമയില്‍ അഭിനയിക്കാതിരുന്ന കാലത്തു പോലും വിളിക്കുമായിരുന്നു. ഭരതന്റെ സിനിമയായ ‘ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ട’ത്തില്‍ അഭിനയിക്കാന്‍ എന്നെ വിളിച്ചിരുന്നു. ലളിതയാണെന്നെ ആദ്യം വിളിച്ചത്. ഞാനന്ന് ഊട്ടിയിലായിരുന്നു. ‘‘അയ്യോ ലളിതേ, ഞാന്‍ വരുന്നില്ല. മോന് എക്സാമിന്റെ സമയമാണ്.’’ എന്ന് ഞാന്‍ പറഞ്ഞു. സിനിമയില്‍ ഞാന്‍ വന്നില്ലെങ്കിലും ലളിത വിളിയില്‍ മുടക്കമൊന്നും പിന്നീടും വരുത്തിയില്ല. ‘എന്തിനാണ് ഊട്ടിയിലെ തണുപ്പത്ത് താമസിക്കുന്നത്, ഇവിടേക്കു വന്നു കൂടെ ?’’ എന്ന് അന്നൊക്കെ പലപ്പോഴും ചോദിച്ചിരുന്നു. ആ വിളിയാണ് ഇന്നലെയോടു കൂടി ഇല്ലാതെയായത്.
‘‘ഞാന്‍ സാധാരണ രാത്രിയില്‍ ഫോണ്‍ ഓഫ് ചെയ്തു വയ്ക്കും. അതുകൊണ്ട് രാത്രിയില്‍ ഞാനിത് അറിഞ്ഞില്ല. രാവിലെ മരുമകള്‍ വന്നു പറഞ്ഞപ്പോഴാണ് ഞാന്‍ കാര്യം അറിയുന്നത്. വല്ലാത്തൊരു ഞെട്ടലായി പോയി. അസുഖമാണെന്നും തീരെ വയ്യെന്നുമൊക്കെ അറിഞ്ഞിരുന്നു. എങ്കിലും ലളിതയുടെ ഒരു മടങ്ങിവരവിന് ഞാന്‍ ആഗ്രഹിച്ചിരുന്നു, പ്രാര്‍ത്ഥിച്ചിരുന്നു. എത്ര കാലം ജീവിച്ചിരിക്കേണ്ട പ്രതിഭയാണ്. എത്ര നല്ല കഥാപാത്രങ്ങള്‍ ഇനിയും ചെയ്യേണ്ടതായിരുന്നു. ലളിത വെള്ളിത്തിരയിലെത്തിക്കാത്ത കഥാപാത്രങ്ങളില്ല. എങ്കിലും മലയാള സിനിമയ്ക്ക് ഇനിയും ഒരുപാട് നല്ല കഥാപാത്രങ്ങള്‍ തരേണ്ടയിരുന്ന ആളായിരുന്നു. ഏതൊരു കഥാപാത്രമാണെങ്കിലും അതില്‍ വലുതെന്നോ ചെറുതെന്നോ വേര്‍തിരിവില്ലാതെ മനസ്സര്‍പ്പിച്ചാണ് ലളിത ചെയ്തിരുന്നത്.
ലളിത ചെയ്ത ഏതെങ്കിലുമൊരു കഥാപാത്രം എടുത്തുപറയാനാവില്ല. എല്ലാം എനിക്കിഷ്ടമുള്ളതായിരുന്നു. ഒപ്പം അഭിനയിക്കുമ്പോള്‍ കലാകാരിയെന്ന നിലയില്‍ ലളിതയെന്നെ പലപ്പോഴും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. കൂട്ടുകുടുംബം, വാഴ്വേമായം, നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി, ശരശയ്യ, ഒതേനന്റെ മകന് എന്നിങ്ങനെ ഒരുപാട് സിനിമകളില്‍ കൂട്ടുകാരിയായും സഹോദരിയായും ഒക്കെ ലളിതയും ഞാനും അഭിനയിച്ചിട്ടുണ്ട്.
മനസ്സിനക്കരെയില്‍ ഞാനും ലളിതയും സംസാരിക്കുമ്പോള്‍ ഞങ്ങള്‍ക്കിടയില്‍ ഒരു വേലി കാണിക്കുന്നുണ്ട്. പക്ഷേ ഇപ്പോൾ ഞങ്ങളെ അകറ്റി നിർത്താൻ വേലിയില്ല, പക്ഷേ എന്നിൽ നിന്ന് മാത്രമല്ല, എല്ലാ മലയാള സിനിമ ആരാധകരില്‍ നിന്നും വളരെ ദൂരെയാണ് ലളിതയിപ്പോള്‍.
സന്തോഷങ്ങളും സങ്കടങ്ങളും പങ്കിടാന്‍ മുഖവുരകളോ അനുവാദമോ ചോദിക്കാതെ ഏതു സമയത്തും വിളിക്കാന്‍ പറ്റിയിരുന്ന ഒരു സഹോദരിയെയാണ് എനിക്ക് നഷ്ടമായത്. ഞങ്ങളുടെ ജീവിതത്തെക്കുറിച്ചും മക്കളെക്കുറിച്ചും ഒക്കെയായിരുന്നു സംസാരങ്ങള്‍. സിനിമകളെക്കുറിച്ച് അധികം സംസാരിക്കാറില്ലായിരുന്നു. എത്ര സമയം സംസാരിച്ചാലും ഞങ്ങള്‍ക്ക് സമയം പോകുന്നത് അറിയുകേയില്ലായിരുന്നു. അത്രയ്ക്കും വിശേഷങ്ങള്‍ പങ്കുവയ്ക്കുമായിരുന്നു. സത്യം പറഞ്ഞാല്‍ സഹോദരിക്കും മേലെയായിരുന്നു എനിക്ക് ലളിതയോടുള്ള അടുപ്പം. അത്രയ്ക്കും ആത്മബന്ധം ഞങ്ങള്‍ക്കിടയിലുണ്ടായിരുന്നു. വിശേഷങ്ങള്‍ പങ്കുവയ്ക്കാനും മനസ്സു തുറന്നു സംസാരിക്കാനുമൊക്കെയുള്ള ഒരു വിളിയാണ് ഇല്ലാതെയായത്. ലളിതയുടെ ഫോണ്‍കോളുകള്‍ ഇനിയൊരിക്കലും എന്നെത്തേടി വരില്ല എന്ന സത്യം വല്ലാത്തൊരു വിങ്ങലാണ് മനസ്സിനുണ്ടാക്കുന്നത്. ’’
കെ.പി.എ.സി ലളിതയുടെ വേര്‍പാടില്‍ മലയാള സിനിമാലോകവും ആരാധകരും ജനങ്ങളും ഒരുപോലെ വിങ്ങുമ്പോള്‍ മലയാളസിനിമയില്‍ ലളിത നിന്നയിടം ശൂന്യമാണിപ്പോള്‍. റിലീസ് കാത്തിരിക്കുന്ന ചില സിനിമകളില്‍ ലളിത അഭിനയിച്ചിട്ടുണ്ട്. അഭിനയിച്ചു പ്രതിഫലിപ്പിച്ച കഥാപാത്രങ്ങളിലൂടെ ഈ അതുല്യ പ്രതിഭ ഇനിയും ഒരുപാട് നാള് ജീവിക്കും. അഭിനയിച്ചു മതിവരാത്ത ആ പ്രതിഭയുടെ ഓര്‍മ്മകള്‍ക്ക് മുമ്പില്‍ കണ്ണീര്‍പ്രണാമം...

Comments