
ന്യൂഡല്‍ഹി: നോട്ട് പിന്‍വലിക്കല്‍ വിഷയത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തുവിട്ട സര്‍വേ ശുദ്ധ തട്ടിപ്പെന്ന് ബിഎസ്പി അധ്യക്ഷ മായാവതി. 93 ശതമാനം ആളുകള്‍ മോദിയുടെ നോട്ട് പിന്‍വലിക്കല്‍ തീരുമാനത്തെ അനുകൂലിച്ചെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തുവിട്ട റിപ്പോര്‍ട്ടിനെ വിമര്‍ശിച്ചാണ് മായാവതി രംഗത്തെത്തിയിരിക്കുന്നത്.
സര്‍വേ പണം നല്കി സൃഷ്ടിച്ചതാണെന്നും ധൈര്യമുണ്ടെങ്കില്‍ ലോകസഭ പിരിച്ചുവിട്ട് തെരഞ്ഞെടുപ്പിനെ നേരിടാനും അപ്പോള്‍ മാത്രമാണ് യഥാര്‍ത്ഥ സര്‍വേ നടക്കുക എന്നും മായാവതി പറഞ്ഞു.






