‘ലൂസിഫർ’, ‘അയ്യപ്പനും കോശിയും’ എന്നിങ്ങനെ മലയാളത്തിലെ രണ്ട് സൂപ്പർഹിറ്റ് ചിത്രങ്ങളാണ് തെലുങ്കിൽ റീമേക്ക് ചെയ്യുന്നത്. ഇതിൽ അയ്യപ്പനും കോശിയും സിനിമയുടെ റീമേക്കായ ‘ഭീംല നായക്’ ഫെബ്രുവരി 25ന് തിയറ്ററുകളിലെത്തും. ഗോഡ് ഫാദർ എന്നാണ് ലൂസിഫർ തെലുങ്ക് പതിപ്പിന്റെ പേര്.
ഇപ്പോഴിതാ ഗോഡ് ഫാദർ സെറ്റിൽ പവൻ കല്യാൺ സന്ദർശനത്തിനെത്തിയ വിഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ വൈറല്‍. ‘ഭീംല നായക്’ റിലീസിനോടനുബന്ധിച്ചാണ് വിഡിയോ റിലീസ് ചെയ്തിരിക്കുന്നത്. ‘സ്റ്റീഫൻ നെടുമ്പള്ളി’യെ കാണാൻ ‘അയ്യപ്പൻ നായര്‍’ എത്തി എന്ന വിശേഷണത്തോടെ മലയാളി ആരാധകരും വിഡിയോ ഏറ്റെടുത്തു കഴിഞ്ഞു.
മോഹൻ രാജയാണ് ലൂസിഫറിന്റെ തെലുങ്ക് റീമേക്ക് സംവിധാനം ചെയ്യുന്നത്. നയൻതാരയാണ് ചിത്രത്തിലെ നായിക.






